'അവധി ഇല്ല, പരിശീലനത്തിന് ഇറങ്ങു'- താരങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 10:04 PM  |  

Last Updated: 14th August 2022 10:04 PM  |   A+A-   |  

ten_hag

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ശ്രമം ഈ സീസണിലും നടക്കുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ആരാധകർ ഇത്തരത്തിൽ ചിന്തിച്ചതിൽ അത്ഭുതവുമില്ല. പരിശീലകനായി എറിക് ടെൻ ഹാ​ഗ് വന്നിട്ടും ആദ്യ രണ്ട് കളികളിലും ടീം ദയനീയമായി തോറ്റ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുൻ ചാമ്പ്യൻമാർ ആദ്യ കളിയിൽ ബ്രൈറ്റനോട് 2-1നു വീണ അവർ രണ്ടാം കളിയിൽ ബ്രെന്റ്ഫോർഡിനോട് 4-0ത്തിനാണ് ദനയനീയ തോൽവി വഴങ്ങിയത്. 

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾക്ക് മേലുള്ള പിടി മുറുക്കുന്ന തീരുമാനമാവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ ടെൻ ഹാ​ഗ്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങളെ കളി പഠിപ്പിച്ചിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് പരിശീലകൻ. 

തോൽവിക്ക് പിന്നാലെ താരങ്ങൾക്ക് അനുവ​ദിച്ച ഓഫ് ഡേ റദ്ദാക്കിയിരിക്കുകയാണ് കോച്ച്. താരങ്ങളോട് അവധിയെടുക്കാതെ പരിശീലനത്തിനെത്താൻ എറിക് ടെൻ ഹാഗ് ആവശ്യപ്പെട്ടു. ടീമിനെ തന്റെ ടാക്ടിക്സിലേക്ക് എത്തിക്കാൻ കോച്ച് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

അടുത്ത മത്സരത്തിൽ ലിവർപൂളിനെ ആണ് മാഞ്ചസ്റ്റർ യുനൈറ്റഡ് നേരിടേണ്ടത്. അതുകൊണ്ട് തന്നെ അവധി എടുക്കാൻ സമയം ഇല്ല എന്ന നിലപാടിലാണ് പരിശീലകൻ. കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഡേവിഡ് ഡി ഗിയ! ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ