പാസ് മെസിക്ക് നല്‍കി, പാതിവഴിയില്‍ ഓട്ടം നിര്‍ത്തി കലിപ്പിച്ച് എംബാപ്പെ(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 02:23 PM  |  

Last Updated: 14th August 2022 03:13 PM  |   A+A-   |  

mbappe_psg

വീഡിയോ ദൃശ്യം

 

പാരിസ്: ലീഗ് വണ്‍ സീസണില്‍ തോല്‍വി അറിയാതെ മുന്‍പോട്ട് പോവുകയാണ് പിഎസ്ജി. നെയ്മര്‍ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ മോണ്ട്‌പെല്ലിയെറിനെ 5-2ന് വീഴ്ത്തിയാണ് പിഎസ്ജി ജയം പിടിച്ചത്. ഇവിടെ ഗോള്‍ നേടിയെങ്കിലും എംബാപ്പെയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 

സ്വന്തം ഹാഫില്‍ നിന്ന് പന്തെടുത്ത് മുന്നേറവെ എംബാപ്പെ തന്റെ ഓട്ടം പാതിവഴിയില്‍ നിര്‍ത്തി പന്തിനെ ഫോളോ ചെയ്യാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. വിറ്റിഞ്ഞ പന്ത് എംബാപ്പെയ്ക്ക് പാസ് ചെയ്യാതെ മെസിയുടെ കാലുകളിലേക്കാണ് നല്‍കിയത്. ഇതില്‍ അതൃപ്തി പ്രകടമാക്കിയ എംബാപ്പെ ഓട്ടം നിര്‍ത്തി. 

എന്നാല്‍ എംബാപ്പയെ ന്യായീകരിച്ചാണ് പരിശീലകന്‍ പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാൽറ്റിയര്‍. എംബാപ്പെ ഇതിന് മുന്‍പ് അവസാനമായി കളിച്ചത് മൂന്ന് ആഴ്ച മുന്‍പാണ്. ഇത് ഫിസിക്കല്‍ ലെവലിനെ ബാധിക്കും എന്നതാണ് ക്രിസ്റ്റഫ് ഗാൽറ്റിയര്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഒരു പ്രൊഫഷണല്‍ താരത്തിന്റെ ഭാഗത്ത് നിന്നും വരാന്‍ പാടില്ലാത്ത പ്രവര്‍ത്തി എന്നാണ് ആരാധകര്‍ എംബാപ്പയെ വിമര്‍ശിച്ച് പറയുന്നത്. കളിയില്‍ ഒരു പെനാല്‍റ്റിയും എംബാപ്പെ നഷ്ടപ്പെടുത്തി. എന്നാല്‍ 69ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കാന്‍ ഫ്രഞ്ച് താരത്തിനായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമന്ററി ബോക്‌സില്‍ 45 വര്‍ഷം; ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇയാന്‍ ചാപ്പല്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ