സിദാനെ ഓർമിപ്പിച്ച് ന്യൂനസ്; എതിരാളിയെ തല കൊണ്ട് ഇടിച്ചു വീഴ്ത്തിയതിന് ചുവപ്പ് കാർഡ്; രണ്ടാം പോരിലും ലിവർപൂളിന് സമനില (വീഡിയോ)

ആൻഫീൽഡിൽ കൃത്യമായ ടാക്ടിക്സുമായാണ് ക്രിസ്റ്റൽ പാലസ് എത്തിയത്. ഡിഫൻസിൽ ഊന്നി കൗണ്ടർ അറ്റാക്കിനായി അവർ തുടക്കം മുതൽ കാത്തിരുന്നു‌
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: തുടർച്ചയായ രണ്ടാം പോരാട്ടത്തിലും സമനില വഴങ്ങി ലിവർപൂൾ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടത്തിൽ സീസണിലെ ആദ്യ ഹോം പോരാട്ടത്തിനായി ആൻഫീൽഡിൽ ഇറങ്ങിയ അവർ ക്രിസ്റ്റൽ പാലസിനോട് 1-1ന് സമനില വാങ്ങി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പത്ത് പേരുമായി കളിച്ചാണ് ലിവർപൂൾ മത്സരം പൂർത്തിയാക്കിയത്. അറ്റാക്കിങ് താരം ഡാർവിൻ ന്യൂനസ് ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത് അവർക്ക് തിരിച്ചടിയായി. 

ആൻഫീൽഡിൽ കൃത്യമായ ടാക്ടിക്സുമായാണ് ക്രിസ്റ്റൽ പാലസ് എത്തിയത്. ഡിഫൻസിൽ ഊന്നി കൗണ്ടർ അറ്റാക്കിനായി അവർ തുടക്കം മുതൽ കാത്തിരുന്നു‌. അതിന്റെ ഫലം 32ാം മിനിറ്റിൽ അവർക്ക് കിട്ടുകയും ചെയ്തു. ഒരു ബ്രേക്കിൽ വിൽഫ്ര‍ഡ് സാഹ ലിവർപൂളിന്റെ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് മുന്നേറി അലിസണെ കീഴ്പ്പെടുത്തി പന്ത് വലയിലാക്കി. എസെയുടെ പാസിൽ നിന്നാണ് സാഹ വല ചലിപ്പിച്ചത്. 

രണ്ടാം പകുതിയിൽ അവർ ഗോളിനായി ശ്രമിക്കുന്നതിനിടയിലാണ് ന്യൂനസിന്റെ വില്ലത്തരവും പിന്നാലെ ചുവപ്പ് കാർഡ് വാങ്ങലും. ക്രിസ്റ്റൽ പാലസ് താരം ആൻഡേഴ്സണെ തല കൊണ്ട് ഇടിച്ച് വീഴ്ത്തിയതിനാണ് താരം പുറത്തു പോയത്. 

ഈ ചുവപ്പ് കാർഡ് ലിവർപൂളിനെ തളർത്തിയില്ല. നാലു മിനിറ്റിനുള്ളിൽ അവർ സമനില കണ്ടെത്തി. ലൂയിസ് ഡയസിന്റെ ഒരു സോളോ റണ്ണും അതിനു ശേഷം പിറന്ന പവർഫുൾ ഷോട്ടും തടയാൻ ക്രിസ്റ്റൽ പാലസ് ഡിഫൻസിന് സാധിച്ചില്ല. പത്തു പേരുമായി ലിവർപൂൾ അറ്റാക്ക് തുടർന്നെങ്കിലും ​ഗോൾ വന്നില്ല. സാഹയ്ക്ക് ടീമിനായി രണ്ടാം ​ഗോൾ നേടാനുള്ള അവസരം മറുഭാ​ഗത്തും ലഭിച്ചെങ്കിലും അതും ലക്ഷ്യത്തിലെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com