'എങ്ങനെ ധൈര്യം വന്നു?' സ്റ്റൊയ്‌നിസിന്റേത് നാണംകെട്ട പെരുമാറ്റമെന്ന് അക്തര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2022 11:02 AM  |  

Last Updated: 17th August 2022 12:19 PM  |   A+A-   |  

stoinis_hasnaine

സ്റ്റോയ്‌നിസ്, ഹസ്‌നൈന്‍/ഫോട്ടോ: ട്വിറ്റര്‍

 

ലണ്ടന്‍: ദി ഹഡ്രണ്ടില്‍ പാക് ബൗളര്‍ക്കെതിരായ ഓസീസ് ഓള്‍റൗണ്ടര്‍ സ്‌റ്റൊയ്‌നിസിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ പേസര്‍ അക്തര്‍. വിക്കറ്റ് വീണതിന് പിന്നാലെ പാക് താരം മുഹമ്മദ് ഹസ്‌നൈന്റെ ബൗളിങ് ആക്ഷനെതിരെ പ്രതിഷേധിച്ചാണ് സ്റ്റൊയ്‌നിസ് ഗ്രൗണ്ട് വിട്ടത്. ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു എന്നാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്. 

നാണംകെട്ട നീക്കമാണ് സ്റ്റൊയ്‌നിസില്‍ നിന്ന് വന്നത്. ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു? ഐസിസി അവര്‍ക്കെതിരെ നിശബ്ദരായിരിക്കുമല്ലോ. കളിക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഒരു കളിക്കാരനും ഇങ്ങനെ ചെയ്യാന്‍ പാടില്ല, അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. 

ബിഗ് ബാഷ് ലീഗില്‍ കളിക്കവെ ഹസ്‌നൈന്റെ ബൗളിങ് ആക്ഷന് വിലക്ക് നേരിട്ടിരുന്നു. ഹസ്‌നൈന്‍ പന്തെറിയുമ്പോള്‍ കൈമുട്ട് മടങ്ങുന്നു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ മാച്ച് റഫറി സ്റ്റൊയ്‌നിസിനോട് സംസാരിച്ചതായാണ് ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്‌റ്റോയ്‌നിസിന് എതിരെ നടപടിയൊന്നും എടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങുന്നതായി ഇലോണ്‍ മസ്‌ക്; ആരാധകര്‍ ആശയക്കുഴപ്പത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ