'രാഹുലിന്റേയും ദീപക് ചഹറിന്റേയും ഫിറ്റ്‌നസ് നിരീക്ഷിക്കണം'; വിവിഎസ് ലക്ഷ്മണിന് സെലക്ടര്‍മാരുടെ നിര്‍ദേശം

ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും വരുന്നതോടെയാണ് ഇവരുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ സെലക്ടര്‍മാരുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹരാരെ: കെ എല്‍ രാഹുല്‍, ദീപക് ചഹര്‍ എന്നിവരുടെ ഫിറ്റ്‌നസ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന് സെലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും വരുന്നതോടെയാണ് ഇവരുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ സെലക്ടര്‍മാരുടെ നിര്‍ദേശം. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക ഘടകങ്ങളാണ് രാഹുലും ദീപക് ചഹറും. ഇവര്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കണം. ഇവരെ നിരീക്ഷിക്കാന്‍ ലക്ഷ്മണിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടംനേടേണ്ടതാണ്. ദീപക് ചഹറും റഡാറിലുണ്ട്, സെലക്ടര്‍മാരിലൊരാളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെബ്രുവരിക്ക് ശേഷം ചഹര്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. മെയ് മുതലാണ് രാഹുലിന് വിട്ടുനില്‍ക്കേണ്ടി വന്നത്. ബുമ്രയുടെ പരിക്ക് സാരമുള്ളതാണെന്ന് വ്യക്തമായതോടെയാണ് ദീപക് ചഹറിന്റെ ഫിറ്റ്‌നസിലേക്ക് സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹര്‍ഷല്‍ പട്ടേലും സിംബാബ് വെക്ക് എതിരെ കളിക്കാത്ത സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ ദീപക് ചഹറിന് അത് തുണയാവും. ടോപ് ഓര്‍ഡറില്‍ സ്ഥാനത്തിനായി മത്സരം നടക്കുമ്പോള്‍ ഫിറ്റ്‌നസിലും ബാറ്റുകൊണ്ടും രാഹുലിന് മികവ് കാണിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com