നഷ്ടപ്പെടുത്തിയത് നാല് സുവര്‍ണാവസരങ്ങള്‍, ഡഗൗട്ടിലിടിച്ച് കലിപ്പിച്ച് ലുകാകു, ദയയില്ലാതെ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 01:50 PM  |  

Last Updated: 02nd December 2022 01:54 PM  |   A+A-   |  

lukaku

ഫോട്ടോ: എഎഫ്പി

 

ദോഹ: ക്രൊയേഷ്യക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങി ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശയില്‍ ഡഗൗട്ടില്‍ ഇടിച്ചാണ് ലുകാകു നിരാശ പ്രകടിപ്പിച്ചത്. ക്രൊയേഷ്യയുടെ പുറത്താകലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായതും ലുകാകു തന്നെ...വല കുലുക്കാനുള്ള സുവര്‍ണാവസരങ്ങളാണ് ലുകാകു നഷ്ടപ്പെടുത്തിയത്. 

ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലുകാകുവിനെ ബെല്‍ജിയം പകരക്കാരനായി ഇറക്കി. ആദ്യപകുതി ഗോള്‍രഹിതമായതോടെയാണ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാതിരുന്നിട്ടും ഹസാര്‍ഡിനൊപ്പം ലുകാകുവിനെ മാര്‍ട്ടിനസ് ഗ്രൗണ്ടിലേക്ക് വിട്ടത്.

മൂന്ന് അവസരങ്ങളാണ് ലുകാകുവിന്റെ മുന്‍പിലേക്ക് എത്തിയത്. എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് വല കുലുക്കാന്‍ താരത്തിനായില്ല. 60ാം മിനിറ്റിലാണ് ലുകാകുവിന് ആദ്യ അവസരം ലഭിച്ചത്. ഡിബ്രുയ്‌നില്‍ നിന്ന് ലഭിച്ച പാസില്‍ നിന്ന് ക്രൊയേഷ്യന്‍ താരത്തിന്റെ ബുട്ടില്‍ തട്ടി പന്ത് ലുകാകുവിന് അടുത്തേക്ക്. എന്നാല്‍ ഷോട്ട് കളിക്കാനുള്ള സ്‌പേസും സമയവും ഉണ്ടായിട്ടും ലുകാകുവിന് മുതലാക്കാനായില്ല. 

63ാം മിനിറ്റില്‍ ലുകാകുവിന് അടുത്ത അവസരം ലഭിച്ചു. ഇടത് നിന്ന് പന്തുമായി ഓടിയെത്തിയ ഡിബ്രുയ്ന്‍ ലുകാകുവിന് ബോക്‌സിനുള്ളിലേക്ക് ക്രോസ് നല്‍കി. ലുകാകു ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തില്‍ നിന്ന് അകന്നു പോയി. 90ാം മിനിറ്റില്‍ വീണ്ടും ലുകാകുവിന് സുവര്‍ണാവസരം ലഭിച്ചു. 

വലത് നിന്ന് ഹസാര്‍ഡ് നല്‍കിയ ക്രോസില്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ക്ക് പാടെ പിഴച്ചു. ലുകാകുവിന്റെ വയറിന്റെ ഭാഗത്തേക്കാണ് പന്ത് വന്നത്. എന്നാല്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും പന്ത് വലയിലെത്തിക്കും വിധം പെട്ടെന്ന് പ്രതികരിക്കാന്‍ ലുകാകുവിന് സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആശങ്ക വേണ്ട, ആശുപത്രിയില്‍ നിന്ന് ആരാധകരോട് പെലെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ