പന്ത് കൈവശം വെച്ച് കളിച്ചത് 17 ശതമാനം മാത്രം, 'പാസുകളുടെ മാല' തകര്‍ത്ത് റെക്കോര്‍ഡിട്ട് ജപ്പാന്‍ 

സ്‌പെയ്‌നിന്റെ പാസ് മാലകള്‍ മുറിച്ചാണ് ഏഷ്യന്‍ പവര്‍ഹൗസ് ഒരിക്കല്‍ കൂടി കരുത്ത് കാണിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച രാത്രികളിലൊന്ന് എന്ന പേരുമായാണ് 11ാം ദിനം അവസാനിച്ചത്. ഒരിക്കല്‍ കൂടി പ്രഹരശേഷി തെളിയിച്ച് ജപ്പാന്‍ നിറഞ്ഞപ്പോള്‍ 2010ലെ ലോക ചാമ്പ്യന്മാര്‍ക്ക് മറുപടിയുണ്ടായില്ല. ഇവിടെ സ്‌പെയ്‌നിന്റെ പാസ് മാലകള്‍ മുറിച്ചാണ് ഏഷ്യന്‍ പവര്‍ഹൗസ് ഒരിക്കല്‍ കൂടി കരുത്ത് കാണിച്ചത്. 

17 ശതമാനം മാത്രം പന്ത് കൈവശം വെച്ച് കളിച്ചാണ് സ്‌പെയ്‌നിനെ ജപ്പാന്‍ തളച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു കളിയില്‍ ജയിച്ച ടീമിന്റെ ഏറ്റവും കുറവ് ബോള്‍ പൊസഷനാണ് ഇത്. 83 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച സ്‌പെയ്‌നില്‍ നിന്ന് വന്നത് 1058 പാസുകള്‍. ഇതില്‍ 968 പാസുകളും കൃത്യം.

ജപ്പാന്റെ കൗണ്ടര്‍ അറ്റാക്കില്‍ വീണ് സ്‌പെയ്ന്‍ 

എന്നാല്‍ ജപ്പാന്റെ കൗണ്ടര്‍ അറ്റാക്കിങ് പ്ലാനിന് തടയിടാന്‍ സ്‌പെയ്‌നിന് കഴിഞ്ഞില്ല. 17 ഇന്റര്‍സെപ്ഷനുകള്‍ ജപ്പാന്റെ ഭാഗത്ത് നിന്ന് വന്നു. 23 ക്ലിയറന്‍സുകളാണ് സ്‌പെയ്‌നിന് എതിരെ ജപ്പാന്റെ ഭാഗത്ത് നിന്ന് വന്നത്. ഒരു ലോകകപ്പ് എഡിഷനില്‍ തന്നെ ജര്‍മനിയേയും സ്‌പെയ്‌നിനേയും തോല്‍പ്പിക്കുന്ന രണ്ടാമത്തെ മാത്രം ടീമായും ജപ്പാന്‍ മാറി. 1978ല്‍ ഓസ്ട്രിയയാണ് ഈ നേട്ടതം തൊട്ട മറ്റൊരു ടീം. 

മൂന്ന് മിനിറ്റിന് ഇടയില്‍  രണ്ട് വട്ടം വല കുലുക്കി ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്ക് മുന്‍പിലേക്ക് വരുന്നത്. ഗ്രൂപ്പ് ഡിയിലെ ജേതാക്കളായ മൊറോക്കോയാണ് സ്‌പെയ്‌നിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com