'11 മെസിയില്ലല്ലോ, ഒരൊറ്റ മെസിയല്ലേ'; പ്രീക്വാര്‍ട്ടര്‍ പോരിന് മുന്‍പ് ഓസീസ് താരങ്ങള്‍

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്‍പായാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വാക്കുകള്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: മെസിയെ ബഹുമാനിക്കുന്നു, എന്നാല്‍ ഭയക്കുന്നില്ലെന്ന് ഓസ്‌ട്രേലിന്‍ ഫുട്‌ബോള്‍ താരങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്‍പായാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വാക്കുകള്‍. 

ലോകകപ്പിന്റെ അവസാന 16ല്‍ കളിക്കുക എന്നത് വലിയ ബഹുമതിയാണ്. അവിടെ അര്‍ജന്റീനയെ നേരിട്ടാലും പോളണ്ടിനെ നേരിട്ടാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീക്വാര്‍ട്ടര്‍ കളിക്കുക എന്നത് ബഹുമതിയാണ്. അര്‍ജന്റീനക്കെതിരായ മത്സരം പ്രയാസമേറിയതാവും. ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരനെതിരെയാണ് കളിക്കുന്നത്. എന്നാല്‍ 11 പേര്‍ 11 പേര്‍ക്കെതിരെയാണ് കളിക്കുന്നത്. 11 മെസി അവരുടെ ടീമിലില്ല, ഒരെണ്ണം മാത്രമേയുള്ളെന്നും ഓസ്‌ട്രേലിയയുടെ പ്രതിരോധനിര താരം മിലോസ് ഡെഗനിക് പറയുന്നു. 

ആദ്യ കളി തോറ്റാണ് അര്‍ജന്റീനയും ഓസ്‌ട്രേലിയയും വരുന്നത്

ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അര്‍ജന്റീനയും ഓസ്‌ട്രേലിയയും വരുന്നത്. സൗദിയോട് അര്‍ജന്റീന 2-1ന് തോറ്റപ്പോള്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ വീഴ്ത്തിയത് 4-1നും. പോളണ്ടിന് എതിരെ മെസിക്ക് പെനാല്‍റ്റി നഷ്ടമായെങ്കിലും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 

ഒരു ലോകകപ്പ് മത്സരത്തില്‍ 5 അവസരങ്ങളും 5 ഡ്രിബിളുകളും നടത്തി ഡീഗോ മറഡോണയുടെ റെക്കോര്‍ഡ് മെസി മറികടന്നിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ മെസിക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com