എല്ലാവരേയും ഞാന്‍ ഭയപ്പെടുത്തിയല്ലേ? കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തി റിക്കി പോണ്ടിങ്
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 04:39 PM |
Last Updated: 03rd December 2022 04:39 PM | A+A A- |

റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം
പെര്‍ത്ത്: ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കിയാണ് റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്ത വന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍.
ഹൃദയ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഓസ്‌ട്രേലിയ-വിന്‍ഡിസ് ടെസ്റ്റിന്റെ മൂന്നാം ദിനം കമന്ററി പറയുമ്പോഴാണ് സംഭവം. എന്നാല്‍ നാലാം ദിനം കമന്ററി ബോക്‌സിലേക്ക് പോണ്ടിങ് തിരിച്ചെത്തി.
സംഭവത്തെ കുറിച്ച് പോണ്ടിങ് പറയുന്നത് ഇങ്ങനെ, ഇന്നലെ ഞാന്‍ ഒരുപാട് പേരെ ഭയപ്പെടുത്തിക്കാണും. എനിക്കും അതൊരു ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു. കമന്ററി ബോക്‌സിലിരിക്കുമ്പോള്‍ നെഞ്ചില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. കമന്ററി പറയുന്ന സമയമായതിനാല്‍ എനിക്ക് വേദന മാറ്റാന്‍ ഒന്നും ചെയ്യാനായില്ല, പോണ്ടിങ് പറയുന്നു.
ഈ പ്രായത്തില്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ചെല്ലാം പറയാന്‍ മടിച്ചേക്കും
സമാനമായ നിമിഷങ്ങള്‍ എനിക്ക് മുന്‍പും ഉണ്ടായിട്ടുണ്ട്. സ്റ്റിന്റ് ഉപയോഗിച്ചതിന് ശേഷം തിരികെ കമന്ററി ബോക്‌സിലേക്ക് തിരികെ വന്നിട്ടുണ്ട്. തലകറങ്ങി ഇരുന്നിട്ടുണ്ട്. ഇന്നലെ കമന്ററി ബോക്‌സിലുണ്ടായിരുന്നവരോട് ഞാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പറഞ്ഞു. ഇത് കേട്ടതോടെ ക്രിസ് ജോനസ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ എനിക്ക് ലഭിച്ചു, പോണ്ടിങ് പറഞ്ഞു.
ഈ പ്രായത്തില്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ചെല്ലാം ഒപ്പമിരിക്കുന്ന വ്യക്തിയോട് പറയാന്‍ ചിലപ്പോള്‍ നമ്മള്‍ മടിച്ചേക്കും. ഇന്നലെ ഉണ്ടായത് എനിക്ക് വലിയൊരു പാഠമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 12-18 മാസത്തിനിടയിലുണ്ടായ സംഭവങ്ങള്‍ നോക്കുമ്പോള്‍. അതെല്ലാം എനിക്ക് ചുറ്റുമുള്ളവരെ കൂടുതല്‍ അടുപ്പിച്ചതായി തോന്നി, ഓസീസ് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ