'വായടച്ചിരിക്കാന്‍ പറഞ്ഞു, പോര്‍ച്ചുഗല്‍ മാനേജറോടല്ല'; ക്രിസ്റ്റ്യാനോയുടെ പ്രതികരണം

ദക്ഷിണ കൊറിയക്കെതിരായ കളിയില്‍ 65ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പിന്‍വലിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ദക്ഷിണ കൊറിയക്കെതിരായ കളിയില്‍ 65ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പിന്‍വലിച്ചത്.  ഈ സമയം ക്ഷുഭിതനായാണ് ക്രിസ്റ്റ്യാനോ ക്രീസ് വിട്ടത്. സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതിലിലെ ദേഷ്യമാണോ ക്രിസ്റ്റിയാനോ പ്രകടിപ്പിച്ചത് എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ സത്യാവസ്ഥ എന്തെന്ന് പറയുകയാണ് സൂപ്പര്‍ താരം...

ഞാന്‍ ഗ്രൗണ്ടില്‍ നിന്ന് പോകുന്നതിന് മുന്‍പ് ഒരു ദക്ഷിണ കൊറിയന്‍ താരം എന്നോട് വേഗം പോകാന്‍ പറഞ്ഞു. അവനോടാണ് ഞാന്‍ വായടക്കാന്‍ പറഞ്ഞത്. അവന് ഒരു അധികാരവും ഇല്ല. അവന്‍ അഭിപ്രായം പറയേണ്ട കാര്യവുമില്ല, സംഭവത്തെ കുറിച്ച് ക്രിസ്റ്റിയാനോ പറയുന്നത് ഇങ്ങനെ. 

ഇതില്‍ വിവാദമാകേണ്ട കാര്യമൊന്നുമില്ല. മത്സരച്ചൂടിനിടയില്‍ സംഭവിക്കുന്നതാണ്. എന്ത് സംഭവിച്ചാലും അതെല്ലാം പിച്ചില്‍ തന്നെ നില്‍ക്കണം. നമ്മള്‍ ഐക്യത്തോടെയിരിക്കുക എന്നതാണ് പ്രധാന കാര്യം. കളിക്കാര്‍ മാത്രമല്ല, പോര്‍ച്ചുഗീസ് ജനതയും ആത്മവിശ്വാസത്തോടെ ഇരിക്കണമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എന്നെ സബ് ചെയ്യാന്‍ ഇത്രയും തിടുക്കം എന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടതെന്ന് പോര്‍ച്ചുഗല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പോര്‍ച്ചുഗല്‍ മാനേജര്‍ സാന്റോസിന് നേര്‍ക്കാണെന്നും വാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇത് തള്ളുകയാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com