മെസി ആ കുറവ് നികത്തി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം; നോക്കൗട്ടില്‍ ആദ്യമായി വല കുലുക്കാന്‍ സൂപ്പര്‍ താരം 

ഇത് നാലാം വട്ടമാണ് ക്രിസ്റ്റിയാനോ ലോകകപ്പ് നൗക്കൗട്ട് കളിക്കുന്നത്. എന്നാല്‍ നോക്കൗട്ടില്‍ ഇതുവരെ ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ പോര്‍ച്ചുഗല്‍ ഇറങ്ങുമ്പോള്‍ ലോകകപ്പ് നോക്കൗട്ടില്‍ ആദ്യമായി ഗോള്‍ നേടുക ലക്ഷ്യമിടുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകപ്പ് നോക്കൗട്ടിലെ തന്റെ ആദ്യ ഗോള്‍ മെസി കണ്ടെത്തിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ആ കുറവ് നികത്താനാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഇത് നാലാം വട്ടമാണ് ക്രിസ്റ്റിയാനോ ലോകകപ്പ് നൗക്കൗട്ട് കളിക്കുന്നത്. എന്നാല്‍ നോക്കൗട്ടില്‍ ഇതുവരെ ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല. 5 ലോകകപ്പില്‍ നിന്ന് എട്ട് ഗോളുകളാണ് മെസി അടിച്ചത്. ഇതെല്ലാം വന്നത് ഗ്രൂപ്പ് ഘട്ടത്തിലും. 

2006 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ കളിച്ചപ്പോള്‍ പരിക്കിനെ തുടര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളം വിട്ടു. നാല് വര്‍ഷത്തിന് ശേഷം സൗത്ത് ആഫ്രിക്കയിലെത്തിയപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിന്റെ മുന്നേറ്റം തടഞ്ഞ് വല കുലുക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞില്ല. 

2014 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങി. 2018 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ അവസാന 16ലേക്ക് എത്തിയെങ്കിലും യുറുഗ്വെയോട് 2-1ന് തോറ്റ് മടങ്ങി. ഇവിടെ പെപെയാണ് പോര്‍ച്ചുഗലിനായി ഒരു ഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാര്‍ട്ടറിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഒരു ഗോള്‍ മാത്രമാണ് ക്രിസ്റ്റിയാനോയുടെ പേരില്‍ ഇപ്പോഴുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com