ഋഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് മാറ്റി; ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു, രാഹുല്‍ വിക്കറ്റ് കീപ്പര്‍ 

മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം പന്തിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് മാറ്റുന്നതായാണ് ബിസിസിഐ അറിയിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ധാക്ക: ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇടവേളയെടുത്ത രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തി. അതിനിടയില്‍ ഋഷഭ് പന്തിനെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. 

മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം പന്തിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് മാറ്റുന്നതായാണ് ബിസിസിഐ അറിയിച്ചത്. എന്നാല്‍ പന്തിന് പകരം ഏകദിന ടീമിലേക്ക് മറ്റൊരു താരത്തെ ഉള്‍പ്പെടുത്തില്ല. ടെസ്റ്റ് പരമ്പരയില്‍ പന്ത് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു. 

ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായപ്പോള്‍ മധ്യനിരയിലാണ് രാഹുല്‍ കളിക്കുന്നത്. ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തി ധവാന്‍ ഏഴ് റണ്‍സ് മാത്രം എടുത്ത് മടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com