വിശ്രമിക്കാന്‍ സമയം ലഭിച്ചില്ല, ക്ഷീണിതരായിരുന്നു ഞങ്ങള്‍: മെസി 

നെതര്‍ലന്‍ഡ്‌സിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: നെതര്‍ലന്‍ഡ്‌സിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി. നല്ല കളിക്കാരും പരിശീലകനുമാണ് അവര്‍ക്കുള്ളതെന്ന് മെസി പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് വീഴ്ത്തിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം. 

ഇനി നമുക്കുള്ളത് ഹോളണ്ടിനെതിരായ കടുപ്പമേറിയ പോരാണ്. വളരെ നന്നായി കളിക്കുന്നവരാണ് അവര്‍. മികച്ച കളിക്കാരും പരിശീലകനും അവര്‍ക്കുണ്ട്. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലാണ് അത്. ലോകകപ്പിന്റെ തുടക്കത്തില്‍ ഇത്രയും പ്രയാസം നേരിട്ടെങ്കില്‍ ഈ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ കടുപ്പമേറിയതാവും, മെസി പറഞ്ഞു. 

പ്രയാസമേറിയ കളിയായിരുന്നു. കടുപ്പമേറിയ ദിനം

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തെ കുറിച്ചും മെസി പ്രതികരിച്ചു. ഡിഫഌക്ഷനിലൂടെ അവര്‍ ഗോള്‍ നേടുന്നത് വരെ കളി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. പ്രയാസമേറിയ കളിയായിരുന്നു. കടുപ്പമേറിയ ദിനം. വിശ്രമിക്കാന്‍ കുറച്ച് സമയം മാത്രമാണ് ലഭിച്ചത്. ക്ഷീണിതരായിരുന്നു ഞങ്ങള്‍. ഫിസിക്കല്‍ ഗെയിമായിരുന്നു ഓസ്‌ട്രേലിയക്കെതിരെ. ജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മറ്റൊരു പടി കൂടി മുന്‍പോട്ട് പോയിരിക്കുന്നു, മെസി പറയുന്നു. 

അതിശയിപ്പിക്കുന്ന നിമിഷമാണ് ഇതെല്ലാം. ഇവിടെയെത്തിയ എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. അര്‍ജന്റീന മുഴുവന്‍ ഇപ്പോള്‍ ഇവിടെയെത്താന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഞങ്ങള്‍ക്കിടയിലുണ്ടായ ഐക്യം മനോഹരമായിരുന്നു. ഓരോ മത്സരത്തേയും ആരാധകര്‍ എടുക്കുന്ന വിധം അതിശയിപ്പിക്കുന്നുവെന്നും അര്‍ജന്റീനയുടെ നായകന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com