വിങ്ങിപ്പൊട്ടി നെയ്മര്‍, ആശ്വസിപ്പിക്കാന്‍ ഓടിയെത്തി പെരിസിച്ചിന്റെ മകന്‍; ഹൃദ്യമെന്ന് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 01:10 PM  |  

Last Updated: 10th December 2022 01:10 PM  |   A+A-   |  

neymar_leo_perisc

നെയ്മറിനെ ആശ്വസിപ്പിക്കാനെത്തി പെരിസിച്ചിന്റെ മകന്‍ ലിയോ/ഫോട്ടോ: ട്വിറ്റര്‍

 

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് തലവേദന സൃഷ്ടിച്ചവരില്‍ മുന്‍പിലുണ്ടായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റനിര താരം പെരിസിച്ച്. എന്നാല്‍ കിരീടത്തിലേക്ക് എത്താനാവാതെ വീണ് മടങ്ങുന്നതിന്റെ വേദനയില്‍ കണ്ണീരടക്കാനാവാതെ നിന്ന നെയ്മറിനെ ആശ്വസിപ്പിക്കാന്‍ ആ പെരിസിച്ചിന്റെ മക്കള്‍ തന്നെ എത്തി...നെയ്മറെ ആശ്വസിപ്പിക്കാന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ കുട്ടിയുടെ വീഡിയോയാണ് ആരാധകരുടെ ഹൃദയം തൊടുന്നത്. 

തോല്‍വിയുടെ നിരാശയില്‍ ഹൃദയം തകര്‍ന്ന് നെയ്മര്‍ ഒഫീഷ്യലുകള്‍ക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് ക്രൊയേഷ്യന്‍ ക്യാംപില്‍ നിന്ന് ഒരു കുട്ടി നെയ്മറുടെ അടുത്തേക്ക് വന്നത്. ഇവനെ ഒഫീഷ്യല്‍ തടയാന്‍ ശ്രമിച്ചെങ്കിലും നെയ്മര്‍ അവന് കൈകൊടുത്ത് അവന് പറയാനുള്ളത് കേട്ടു. 

ക്വാര്‍ട്ടറില്‍ അധിക സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് വന്ന ഗോളിലൂടെ നെയ്മര്‍ ബ്രസീലിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ച് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. 

എന്നാല്‍ ഷൂട്ടൗട്ടില്‍ ബ്രസീലിനായി അഞ്ചാമത്തെ കിക്ക് എടുക്കാനാണ് നെയ്മര്‍ നിന്നിരുന്നത്. പക്ഷേ റോഡ്രിഗോയുടേയും മാര്‍ക്വിഞ്ഞോസിന്റേയും കിക്കുകള്‍ വല കുലുക്കാതെ പോയതോടെ നെയ്മര്‍ക്ക് അവസരം ലഭിക്കും മുന്‍പേ ക്രൊയേഷ്യ സെമിയിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ജന്റീനയിലെ നാലരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്, അവര്‍ സന്തോഷിക്കട്ടെ: എമിലിയാനോ മാര്‍ട്ടിനസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ