126 പന്തില്‍ 200 റണ്‍സ്; അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇഷാന്‍ കിഷന്റെ പേരില്‍

ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ പേരില്‍
ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം
ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം

ധാക്ക: ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ പേരില്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ നിറഞ്ഞാടിയ ഇഷാന്‍ 126 പന്തിലാണ് ഇരുന്നൂറു തികച്ചത്. 23 ഫോറും ഒന്‍പതു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

മുപ്പത്തിയാറാമത്തെ ഓവറില്‍ തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ലിട്ടന്‍ ദാസ് പിടിച്ചു പുറത്താവുമ്പോള്‍ 131 പന്തില്‍ 210 റണ്‍സ് തികച്ചിരുന്നു ഇഷാന്‍. 24 ഫോറും പത്തു സിക്‌സും അടങ്ങുന്ന ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 160.3. സിംബാബ്വെയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 138 പന്തില്‍ നേടിയതാണ് ഇതുവരെ വേഗമേറിയ ഇരട്ട ശതകം.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍  85 പന്തില്‍ നിന്നാണ് മൂന്നക്കം കടന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരാണ് ഇരട്ട ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ എന്നിവരും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com