ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പിടി ഉഷ; പദവിയിൽ എത്തുന്ന ആദ്യ വനിത

അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ
പിടി ഉഷ /ചിത്രം: ഫേയ്സ്ബുക്ക്
പിടി ഉഷ /ചിത്രം: ഫേയ്സ്ബുക്ക്

ന്യൂഡൽഹി; ഇന്ത്യൻ കായികരം​ഗത്ത് പുതിയു​ഗം കുറിച്ച് മലയാളി കായിക താരം പിടി ഉഷ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പിടി ഉഷയെ ഔദ്യോ​ഗികമായി തെരഞ്ഞെടുത്തു. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.

സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയുടെ നോമിനിയായ രാജ്യസഭയിലെത്തിയ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്. 95 വർഷത്തെ ഐഒഎ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് ഉഷ. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്.

പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പിടി ഉഷ രംഗത്തെത്തി. തന്റെ യാത്രയിലെ അനുഭവങ്ങളിലൂടെ തന്നെ ഈ പദവിയുടെ വില നന്നായി അറിയാം. ദേശീയ അന്തര്‍ദേശിയ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ കായികരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഉഷ കുറിച്ചു.

58-കാരിയായ രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1984 ലോസ് എയ്ഞ്ചല്‍സ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com