'അര്‍ജന്റീനക്കാരനായ റഫറി ഞങ്ങള്‍ക്കെതിരെ കളിച്ചു'; ആരോപണവുമായി ബ്രൂണോയും പെപെയും

അര്‍ജന്റീനക്കാരനായ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പെപെ പറഞ്ഞത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും പെപെയും. അര്‍ജന്റീനക്കാരനായ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പെപെ പറഞ്ഞത്. 

ഇന്നലത്തെ സംഭവങ്ങള്‍ക്ക് ശേഷം, മെസി സംസാരിച്ചതിന് ശേഷം മുഴുവന്‍ അര്‍ജന്റീനക്കാരുടേയും സംസാരം ഇതാണ്. അവരുടെ കൂട്ടത്തിലെ റഫറിയാണ് ഇവിടെ വന്നത്. രണ്ടാം പകുതിയില്‍ എന്താണ് സംഭവിച്ചത്? ഗോള്‍കീപ്പറെ ഇടിച്ച് താഴെയിട്ടു. 8 മിനിറ്റ് മാത്രമാണ് അധിക സമയമായി നല്‍കിയത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും റഫറി അനുവദിച്ചത് എട്ട് മിനിറ്റ് മാത്രം. എന്നും പെപെ പറഞ്ഞു. 

പോര്‍ച്ചുഗല്‍ റഫറിമാര്‍ ഉണ്ടാവില്ല

കൂടുതല്‍ ഇഞ്ചുറി ടൈം നല്‍കണമായിരുന്നു എന്നാണ് ബ്രൂണോ ഫെര്‍ണാണ്ടസ് പ്രതികരിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാരെ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കരുത്. റഫറിയുടെ സമീപനം എന്താവും എന്ന് ഞങ്ങള്‍ക്ക് കളി തുടങ്ങും മുന്‍പ് തന്നെ അറിയാമായിരുന്നു എന്നും പോര്‍ച്ചുഗല്‍ മുന്നേറ്റനിര താരം പറയുന്നു. 

നിര്‍ഭാഗ്യവശാല്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ പോര്‍ച്ചുഗല്‍ റഫറിമാര്‍ ഉണ്ടാവില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇപ്പോഴും തുടരുന്ന ടീമുകളുടെ റഫറിമാര്‍ ഉണ്ടാവും. അത് എനിക്ക് വിചിത്രമായി തോന്നുന്നു. എന്നാല്‍ അതിലേക്ക് കൂടുതല്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞങ്ങളുടെ തോല്‍വിയുടെ കാരണം അത് മാത്രമല്ല, ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com