'ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു'

'പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ വൈകാരികമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ലോകകപ്പ് ഉയര്‍ത്തുക എന്നതായിരുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്‌നം അവസാനിച്ചതായി റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. 
 
പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി. രാജ്യത്തിന്റെ പേര് ലോകത്തിന്റെ ഏറ്റവും മുകളില്‍ എത്തിക്കുക എന്നതുതന്നെയായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇതിനായി വളരെ കഷ്ടപ്പെട്ട് പോരാടി. 

16 വര്‍ഷക്കാലം താന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. മികച്ച കളിക്കാര്‍ക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയോടെ കളിക്കളത്തില്‍ എന്റെ എല്ലാം നല്‍കിയെന്ന് റൊണാള്‍ഡോ കുറിച്ചു. തന്റെ ഏറ്റവും വലിയ സ്വപ്‌നം ഒരിക്കലും ഉപേക്ഷിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ആ സ്വപ്‌നം അവസാനിച്ചു. 

പോര്‍ച്ചുഗലിനോടുള്ള തന്റെ അര്‍പ്പണബോധം കടുകിട പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നു. തന്റെ കൂടെയുള്ളവരോടും തന്റെ രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞ് നില്‍ക്കില്ല. കൂടുതലൊന്നും പറയാനില്ല. 

നന്ദി പോര്‍ച്ചുഗല്‍. നന്ദി ഖത്തര്‍. ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു. ഇപ്പോള്‍, ഒരു നല്ല ഉപദേശകനാകാനും ഓരോരുത്തര്‍ക്കും അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും സമയമായി. റൊണാള്‍ഡോ സമൂഹമാധ്യമക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com