44 വര്‍ഷം, നേരില്‍ കണ്ടത് 11 ലോകകപ്പുകള്‍; ഗിന്നസ് റെക്കോര്‍ഡിട്ട് ബ്രസീല്‍ ആരാധകന്‍

ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ നേരില്‍ വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡും തന്റെ പേരിലേക്ക് ചേര്‍ക്കുകയാണ് ഡാനിയേല്‍
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവെച്ച ഡാനിയേലിന്റെ ചിത്രം
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവെച്ച ഡാനിയേലിന്റെ ചിത്രം

ദോഹ: പ്രായം 75. എന്നാല്‍ ഖത്തറിലേക്ക് എത്താന്‍ ബ്രസീല്‍ ആരാധകനായ ഡാനിയേല്‍ സബ്രൂസിന് പ്രായവും തടസമായില്ല. അതാവട്ടെ ഡാനിയല്‍ നേരില്‍ കണ്ട പതിനൊന്നാമത്തെ ലോകകപ്പ്. ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ നേരില്‍ കണ്ട വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡും തന്റെ പേരിലേക്ക് ചേര്‍ക്കുകയാണ് ഡാനിയേല്‍. 

1978ല്‍ അര്‍ജന്റീന വേദിയായ ലോകകപ്പ് ആണ് ഡാനിയേല്‍ നേരില്‍ കണ്ട ആദ്യത്തെ ലോകകപ്പ്. പിന്നാലെ വന്ന എല്ലാ ലോകകപ്പുകളിലും ഡാനിയേല്‍ തന്റെ സാന്നിധ്യം അറിയിച്ചു. 982ലെ ലോകകപ്പ് ഡാനിയേലിന് നഷ്ടമായി.
ലോകകപ്പിനെത്തുന്ന ഡാനിയേലിന്റെ വസ്ത്രധാരണത്തിലും പ്രത്യേകതയുണ്ട്. 

ബ്രസീലിയന്‍ സംസ്‌കാരത്തില്‍ വധു ധരിക്കാറുള്ള വസ്ത്രം ധരിച്ചാണ് സബ്രൂസി എല്ലാ ലോകകപ്പുകളും കാണാന്‍ എത്തിയിരുന്നത്. എന്നാല്‍ ഖത്തറിലേക്ക് എത്തിയപ്പോള്‍ അറബ് രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന വസ്ത്രധാരണമാണ് ഡാനിയേലില്‍ നിന്നുണ്ടായത്. 

ലോകകപ്പ് കാണാനെത്താന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് ഡാനിയേല്‍ സബ്രൂസി പറയുന്നു. ഓരോ രാജ്യങ്ങളുടേയും സംസ്‌കാരങ്ങളും ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് ഈ ബ്രസീല്‍ ആരാധകന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com