ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

എയ്ഞ്ചല്‍ ഡി മരിയ കളിക്കും; സ്ഥാനം നിലനിര്‍ത്തി തഗ്ലിയാഫിക്കോ; ശക്തമായ നിരയുമായി ഫ്രാന്‍സും

എയ്ഞ്ചല്‍ ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തി. താരം ആദ്യ ഇലവനിലും സ്ഥാനം പിടിച്ചു

ദോഹ: ഫുട്‌ബോള്‍ ലോകത്തിലെ പുതിയ ലോക ചാമ്പ്യന്‍ ആരെന്ന് കണ്ടെത്താനുള്ള ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം. ഫൈനല്‍ പോരിന് ഒരുങ്ങി ഫ്രാന്‍സും അര്‍ജന്റീനയും. ഇരു ടീമുകളും ആദ്യ ഇലവനെ പ്രഖ്യാപിച്ചു. 

എയ്ഞ്ചല്‍ ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തി. താരം ആദ്യ ഇലവനിലും സ്ഥാനം പിടിച്ചു. അതേസമയം അക്യുനക്ക് പകരം പ്രതിരോധത്തില്‍ തഗ്ലിയാഫിക്കോ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. 

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഫ്രാന്‍സും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പനിയും പരിക്കും പ്രമുഖ താരങ്ങളെ ബാധിച്ചതായും നിര്‍ണായക താരങ്ങള്‍ കളിക്കുമോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതെല്ലാം അവസാനിപ്പിച്ചാണ് ഫ്രഞ്ച് പടയും ടീമിനെ ഒരുക്കിയിരിക്കുന്നത്. ഇപമെക്കാനോ, അഡ്രിയാന്‍ റാബിയോട്ട് എന്നിവരെല്ലാം തിരിച്ചെത്തി. അതി ശക്തമായ ടീമിനെയാണ് ദിദിയര്‍ ദെഷാംപ്‌സ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 

അന്തിമ ഇലവന്‍

അര്‍ജന്റീന: ഗോള്‍ കീപ്പര്‍- എമി മാര്‍ട്ടിനെസ്.

പ്രതിരോധം: മൊളിന, റൊമേറോ, ഒടാമെന്‍ഡി, തഗ്ലിയാഫിക്കോ.

മധ്യനിര: ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മാക്ക് അലിസ്റ്റര്‍.

മുന്നേറ്റം: ലയണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്. 

ഫ്രാന്‍സ്: ഗോള്‍ കീപ്പര്‍- ഹ്യൂഗോ ലോറിസ്. 

പ്രതിരോധം: കൗണ്ടെ, റാഫേല്‍ വരാന്‍, ഉപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ്.

മധ്യനിര: റാബിയോട്ട്, ടചൗമനി, ഡെംപലെ, ഗ്രീസ്മാന്‍, എംബാപ്പെ.

മുന്നേറ്റം: ഒലിവര്‍ ജിറൂദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com