ഗോൾ.... വീണ്ടും മെസിയുടെ പെനാൽറ്റി; അർജന്റീന മുന്നിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 09:03 PM  |  

Last Updated: 18th December 2022 09:20 PM  |   A+A-   |  

mesi

ഫോട്ടോ: ട്വിറ്റർ

 

ദോഹ: ഒരിക്കൽ കൂടി ലയണൽ മെസിയുടെ പെനാൽറ്റി ​ഗോളിൽ മുന്നിലെത്തി അർജന്റീന. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിലാണ് മെസിയിലൂടെ അർജന്റീന മുന്നിലെത്തിയത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്

അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തി.

എയ്ഞ്ചല്‍ ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തി. താരം ആദ്യ ഇലവനിലും സ്ഥാനം പിടിച്ചു. അതേസമയം അക്യുനക്ക് പകരം പ്രതിരോധത്തില്‍ തഗ്ലിയാഫിക്കോ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. 

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഫ്രാന്‍സും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പനിയും പരിക്കും പ്രമുഖ താരങ്ങളെ ബാധിച്ചതായും നിര്‍ണായക താരങ്ങള്‍ കളിക്കുമോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതെല്ലാം അവസാനിപ്പിച്ചാണ് ഫ്രഞ്ച് പടയും ടീമിനെ ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ'; 'തെറിവിളിച്ചാലേ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് ധാരണ'; വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ