പരിക്ക് ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ്മയില്ല; നവദീപ് സെയ്‌നിയും പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2022 03:48 PM |
Last Updated: 20th December 2022 03:48 PM | A+A A- |

രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് രോഹിതിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ചയാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഡിസംബര്‍ 7 ന് ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് രോഹിത് ശര്‍മ്മയ്ക്ക് ഇടത് തള്ളവിരലിന് പരിക്കേറ്റത്. ചികിത്സയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങി. ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് രോഹിത് ഇപ്പോള്‍.
പേസ് ബൗളര്‍ നവദീപ് സെയ്‌നിയെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിവയറ്റിലെ പേശീവേദനയെത്തുടര്‍ന്നാണ് സെയ്‌നിയെ ഒഴിവാക്കിയത്. സെയ്‌നിയോട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഹിത് ശര്‍മ്മയ്ക്ക് പകരം കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ ടെസ്റ്റിലും രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. രണ്ടു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജഴ്‌സിയൂരി വീശി നഗ്നയായി ആഘോഷം; അര്‍ജന്റൈന്‍ ആരാധികയെ ഖത്തര്‍ ജയിലിലടച്ചേക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ