തയ്ജുള്‍ ഇസ്ലാമിന് മുന്‍പില്‍ പതറി മുന്‍നിര; ലീഡ് എടുക്കാന്‍ ഇന്ത്യ പൊരുതുന്നു

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം സ്‌കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെട്ട് ഇന്ത്യ
തയ്ജുള്‍ ഇസ്ലാം/ഫോട്ടോ: എഎഫ്പി
തയ്ജുള്‍ ഇസ്ലാം/ഫോട്ടോ: എഎഫ്പി

ധാക്ക: ബംഗ്ലാദേശിന് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം സ്‌കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെട്ട് ഇന്ത്യ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 141 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് വേണ്ടത്.

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരെയാണ് ആദ്യ സെഷനില്‍ നഷ്ടമായത്. രാഹുല്‍ 45 പന്തില്‍ നിന്ന് 10 റണ്‍സും ഗില്‍ 39 പന്തില്‍ നിന്ന് 20 റണ്‍സും എടുത്ത് മടങ്ങി. 24 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് നേടാനായത്. 

ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റും പിഴുതത് ഇടംകയ്യന്‍ സ്പിന്നറായ തൈജുല്‍ ഇസ്ലാം ആണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 65 പന്തില്‍ നിന്ന് 18 റണ്‍സുമായി കോഹ്‌ലിയും 12 റണ്‍സുമായി പന്തുമാണ് ക്രീസില്‍. 

നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 227 റണ്‍സില്‍ അവസാനിച്ചിരുന്നു. 84 റണ്‍സ് എടുത്ത മോമിനുള്‍ ഹഖ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഉമേഷ് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഉനദ്കട്ട് രണ്ട് വിക്കറ്റും പിഴുതു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com