'ഒരു പിഴവ് സംഭവിച്ചു, അത് ഫ്രാന്‍സിന്റെ അവസരം ഇല്ലാതാക്കി'; ഫൈനലിലെ റഫറി പറയുന്നു

ഫൈനല്‍ വീണ്ടും നടത്തണം എന്ന ആവശ്യവുമായി രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ ഫിഫയ്ക്ക് മുന്‍പില്‍ ഫ്രഞ്ച് ആരാധകര്‍ എത്തിച്ചു കഴിഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ആവശ്യവുമായി രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ ഫിഫയ്ക്ക് മുന്‍പില്‍ ഫ്രഞ്ച് ആരാധകര്‍ എത്തിച്ചു കഴിഞ്ഞു. മെസിയുടെ ഗോള്‍ അനുവദിച്ചതിലെ പിഴവാണ് ഫ്രഞ്ച് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മത്സരം നിയന്ത്രിച്ച റഫറി മാഴ്‌സിനിയാക്ക് ഈ വാദങ്ങള്‍ തള്ളി എത്തി. മാത്രമല്ല, മത്സരത്തില്‍ തനിക്ക് സംഭവിച്ച പിഴവിനെ കുറിച്ചും മാഴ്‌സിനിയാക് പറയുന്നു. 

ഫൈനലില്‍ ഒരു പിഴവ് സംഭവിച്ചു. ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കിന് ഇടയില്‍ അക്യുനയുടെ ഒരു മോശം ടാക്കിളിന് ഞാന്‍ ഫൗള്‍ വിളിച്ചു. ഇതിലൂടെ ഫ്രാന്‍സിന്റെ പ്രത്യാക്രമണം നടത്താനുള്ള അവസരം ഞാന്‍ ഇല്ലാതെയാക്കി, മാഴ്‌സിനിയാക് പറയുന്നു. 

എന്റെ തോന്നല്‍ തെറ്റായിരുന്നു

ഫൗള്‍ ചെയ്യപ്പെട്ട താരത്തിന് പരിശോധന വേണം എന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ എന്റെ തോന്നല്‍ തെറ്റായിരുന്നു. അവിടെ ഒന്നും സംഭവിച്ചില്ല. ഫ്രാന്‍സിന് മുന്‍തൂക്കം ലഭിക്കുമായിരുന്ന അവസരം നഷ്ടപ്പെടുത്തി. ഇതുപോലുള്ള മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ വരുന്നത് ഞാന്‍ കാര്യമാക്കാറില്ല. വലിയ പിഴവുകളൊന്നും ഉണ്ടായില്ല എന്നതാണ് പ്രധാനം എന്നും മാഴ്‌സിനിയാക് പറഞ്ഞു. 

ഫ്രഞ്ച് വെബ്‌സൈറ്റായ മെസ് ഒപിനിയന്‍സ് ആണ് രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച അപേക്ഷയുമായി ഫിഫയ്ക്ക് മുന്‍പിലെത്തുന്നത്. അര്‍ജന്റീന കലാശപ്പോരില്‍ നേടിയ ആദ്യ രണ്ട് ഗോളിലും പ്രശ്‌നങ്ങളുണ്ടെന്നാണ് ഫ്രഞ്ച് ആരാധകരുടെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com