'സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടും'- പ്രതീക്ഷ പങ്കിട്ട് മുന്‍ താരം

വരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലേക്ക് സഞ്ജുവിന് ഇടം കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി വസിം ജാഫര്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കിട്ടുന്ന അവസരങ്ങളില്‍ മുഴുവന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം കിട്ടാത്ത താരമാണ് മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍. താരത്തിന് തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി എല്ലായ്‌പ്പോഴും ആരാധകര്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്താറുമുണ്ട്. 

ഇപ്പോഴിതാ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ വസിം ജാഫര്‍. വരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലേക്ക് സഞ്ജുവിന് ഇടം കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി വസിം ജാഫര്‍ പറയുന്നു. താരത്തെ സ്ഥിരമായി ടീമില്‍ നിര്‍ത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ജാഫര്‍ നിലപാട് വ്യക്തമാക്കിയത്. 

'ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20, ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണും ഭാഗമാകുമെന്ന് ഞാന്‍ കരുതുന്നു. ഒപ്പം തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടുമെന്നും പ്രതീക്ഷിക്കുന്നു'- വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ നിന്ന് താരത്തെ തഴഞ്ഞു. ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ടി20 കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com