2022ല്‍ നിറഞ്ഞ് കളിച്ച സൂര്യകുമാര്‍ യാദവ്; പുതുവര്‍ഷം കയ്യില്‍ ക്യാപ്റ്റന്‍സിയും 

ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: 2022ല്‍ മിന്നും ഫോമില്‍ നിറഞ്ഞ് കളിച്ചതോടെ സൂര്യകുമാര്‍ യാദവിനെ തേടി പുതുവര്‍ഷം മറ്റൊരു നേട്ടം എത്തിയിരിക്കുകയാണ്. 2022ല്‍ ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തെ തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍സി റോള്‍ എത്തുന്നു. 

31 ട്വന്റി20 മത്സരങ്ങളാണ് ഈ വര്‍ഷം സൂര്യകുമാര്‍ യാദവ് കളിച്ചത്. നേടിയത് 1164 റണ്‍സ്. ബാറ്റിങ് ശരാശരി 46.56. രണ്ട് സെഞ്ചുറിയും 9 അര്‍ധ ശതകവും സൂര്യകുമാര്‍ യാദവ് ഈ വര്‍ഷം ട്വന്റി20യില്‍ കണ്ടെത്തി. 187.44 ആണ് സൂര്യകുമാറിന്റെ സ്‌ട്രൈക്ക്‌റേറ്റ്. 

117 ആണ് ഈ വര്‍ഷത്തെ സൂര്യകുമാര്‍ യാദവിന്റെ ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. ഈ നേട്ടം തൊടുന്ന ലോക ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്ററും. 2021ല്‍ 1326 റണ്‍സ് കണ്ടെത്തിയ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ആണ് സൂര്യക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 

എന്നാല്‍ ഏകദിനത്തില്‍ തന്റെ മിന്നും ഫോം കൊണ്ടുവരാന്‍ സൂര്യകുമാറിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം 13 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 260 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 26 മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com