'പെലെയ്ക്ക് മുമ്പ് '10' ഫുട്‌ബോളില്‍ വെറുമൊരു സംഖ്യ മാത്രം'; അനുശോചന പ്രവാഹം

'അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നയുണ്ട്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാവോപോളോ: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം. ഫുട്‌ബോളിനെ ഒരു കലയാക്കി മാറ്റിയ പ്രതിഭയാണ് വിടവാങ്ങിയതെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അഭിപ്രായപ്പെട്ടു. പെലെയ്ക്ക് മുമ്പ് 10 എന്നത് ഫുട്‌ബോളില്‍ വെറുമൊരു സംഖ്യ മാത്രമായിരുന്നുവെന്നും നെയ്മര്‍ അനുസ്മരണക്കുറിപ്പില്‍ കുറിച്ചു. 

പെലെയ്ക്ക് മുന്‍പ് ഫുട്‌ബോള്‍ ഒരു മത്സരം മാത്രമായിരുന്നു. പെലെ ഫുട്‌ബോളിനെ ഒരു കലയാക്കി, വിനോദോപാധിയാക്കി. പാവപ്പെട്ടവന് ശബ്ദം നല്‍കി. അന്തര്‍ദേശീയ തലത്തില്‍ ബ്രസീലിന് ശ്രദ്ധ നേടിക്കൊടുത്തു. 

ഫുട്‌ബോളും ബ്രസീലും  അവരുടെ നിലവാരം മികച്ചതാക്കി. അതിന് രാജാവിനോട് നന്ദി. അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നയുണ്ട്. പെലെ എന്നാല്‍ എല്ലാക്കാലത്തേക്കുമാണ്. നെയ്മര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

എല്ലാവരും ഇഷ്ടപ്പെടുന്ന സുന്ദരമായ ഗെയിം. നമ്മളെല്ലാം ഒരിക്കലും വരരുതേയെന്ന് ആഗ്രഹിച്ച ദിനം. നമുക്ക് പെലെയെ നഷ്ടമായിരിക്കുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അഭിപ്രായപ്പെട്ടു. 

പെലെ, മൂന്നു ലോകകിരീടം നേടിയ ഒരേയൊരു ഫുട്‌ബോള്‍ താരം. ഫുട്‌ബോളിലെ മഹാപ്രതിഭ. റെസ്റ്റ് ഇന്‍ പീസ്, അനശ്വരനായ രാജാവ്... ഫിഫ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. 

പെലെയുടെ വിയോഗത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ അനുശോചിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com