ജയത്തിലേക്ക് ബാറ്റ് വീശാന്‍ കേരളം, വേണ്ടത് 214 റണ്‍സ്; ഗുജറാത്ത് 264ന് ഓള്‍ഔട്ട്‌

രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്ത് 264 റണ്‍സിന് ഓള്‍ഔട്ടായി. ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് എതിരെ ജയിക്കാന്‍ കേരളത്തിന് വേണ്ടത് 214 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്ത് 264 റണ്‍സിന് ഓള്‍ഔട്ടായി. ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്ത്തി. 

രണ്ടാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ 65-4 എന്ന നിലയിലേക്ക് ഗുജറാത്ത് വീണിരുന്നു. എന്നാല്‍ 70 റണ്‍സ് നേടിയ ഉമാങ്ങിന്റേയും 81 റണ്‍സ് എടുത്ത കരണ്‍ പട്ടേലിന്റേയും ഇന്നിങ്‌സ് ആണ് ഗുജറാത്തിനെ തുണച്ചത്. ആറാം വിക്കറ്റില്‍ ഇവര്‍ 138 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 

കേരളത്തിനായി സിജിമോണ്‍ ജോസഫ് മൂന്ന് വിക്കറ്റും ബേസില്‍ തമ്പി രണ്ടും നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. രോഹന്‍ കുന്നുമ്മല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ശൈലിയില്‍ ബാറ്റ് വീശിയാല്‍ കേരളത്തിന് ജയം തൊടാനാവും. 

ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ രണ്ട് താരങ്ങള്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. രോഹന്‍ 171 പന്തില്‍ നിന്ന് 129 റണ്‍സുമായാണ് ക്രീസ് വിട്ടത്. വിഷ്ണു വിനോദ് 143 പന്തില്‍ നിന്ന് 113 റണ്‍സ് കണ്ടെത്തി. 15 ഫോറും ഒരു സിക്‌സുമാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com