90 മീറ്റര്‍ അകന്നത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍; വീണ്ടും ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര 

സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. കണ്ടെത്തിയ ദൂരം 89.94 മീറ്റര്‍
നീരജ് ചോപ്ര/ഫോട്ടോ: ഡയമണ്ട് ലീഗ്, ട്വിറ്റര്‍
നീരജ് ചോപ്ര/ഫോട്ടോ: ഡയമണ്ട് ലീഗ്, ട്വിറ്റര്‍

സ്റ്റോക്ക്‌ഹോം: ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. കണ്ടെത്തിയ ദൂരം 89.94 മീറ്റര്‍. 

തന്റെ പേരില്‍ തന്നെയുണ്ടായിരുന്ന ദേശിയ റെക്കോര്‍ഡും ഇവിടെ നീരജ് തിരുത്തി. ജൂണ്‍ 14ന് പാവോ നുര്‍മി ഗെയിംസില്‍ കണ്ടെത്തിയ 89.30 മീറ്റര്‍ ദൂരം എന്ന റെക്കോര്‍ഡ് ആണ് ഇവിടെ നീരജ് മറികടന്നത്. സ്‌റ്റോക്ക്‌ഹോമില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെയാണ് നീരജ് 89.94 മീറ്റര്‍ എന്ന ദൂരത്തിലെത്തിയത്. 

90 മീറ്റര്‍ എന്ന സ്വപ്‌നം ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലാണ് നീരജില്‍ നിന്ന് അവിടെ അകന്ന് പോയത്. പിന്നാലെ വന്ന 5 ശ്രമങ്ങളില്‍ 84.37, 87.46, 86.67, 86.84 മീറ്റര്‍ എന്നിങ്ങനെയാണ് നീരജ് കണ്ടെത്തിയ ദൂരം. 90.31 മീറ്റര്‍ ഏറിഞ്ഞ് ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സന്‍ പിറ്റേഴ്‌സ് ആണ് ഒന്നാം സ്ഥാനം പിടിച്ചത്. 

ആദ്യ ത്രോയ്ക്ക് ശേഷം എനിക്ക് സന്തോഷം തോന്നി. 90 മീറ്ററിന് മുകളില്‍ എറിയാന്‍ സാധിക്കും എന്ന പ്രതീക്ഷ ആദ്യ ത്രോയ്ക്ക് ശേഷം ഉണ്ടായി. എന്നാല്‍ അത് പ്രശ്‌നമില്ല. കാരണം ഈ വര്‍ഷം ഒരുപാട് മത്സരങ്ങള്‍ വരുന്നുണ്ട്. 90 മീറ്ററിനോട് ഞാന്‍ അടുത്തെത്തി. ഈ വര്‍ഷം തന്നെ 90 മീറ്റര്‍ ദൂരം കണ്ടെത്താനായേക്കും. ഇന്ന് എനിക്ക് ജയിക്കാനായില്ലെങ്കിലും ഞാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു എന്നും നീരജ് ചോപ്ര പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com