'30ലേക്ക് എത്തിയാല്‍ സെഞ്ചുറി നേടുമെന്ന് ഉറപ്പ്'; കോഹ്‌ലിയെ ചൂണ്ടി മൈക്കല്‍ വോണിന്റെ പ്രവചനം

'ഏതാനും വര്‍ഷം മുന്‍പ് ഈ ഗ്രൗണ്ടിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് കോഹ് ലി നേടിയത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എഡ്ജ്ബാസ്റ്റണ്‍: 30 റണ്‍സിലേക്ക് എത്താന്‍ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞാല്‍ പിന്നെ ക്രീസ് വിടുക സെഞ്ചുറി കുറിച്ചിട്ടായിരിക്കുമെന്ന പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. എഡ്ജ്ബാസ്റ്റണില്‍ നോക്കിവെക്കേണ്ട ഇന്ത്യന്‍ ബാറ്റര്‍ കോഹ്‌ലി ആണെന്നും വോണ്‍ പറഞ്ഞു. 

ഏതാനും വര്‍ഷം മുന്‍പ് ഈ ഗ്രൗണ്ടിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് കോഹ് ലി നേടിയത്. സെഞ്ചുറിക്കായുള്ള കോഹ് ലിയുടെ കാത്തിരിപ്പ് ഒരുപാട് നീണ്ടുകഴിഞ്ഞു. ഇവിടെ 30ലേക്ക് എത്താന്‍ കോഹ് ലിക്കായാല്‍ മൂന്നക്കം പിന്നിട്ടാകും കോഹ് ലി മടങ്ങുക എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. കാരണം ഒരുപാട് നാളായി കോഹ് ലി അത് ആഗ്രഹിക്കുന്നു, മൈക്കല്‍ വോണ്‍ ചൂണ്ടിക്കാണിച്ചു. 

എഡ്ജ്ബാസ്റ്റണില്‍ ഏറ്റവും മികവ് കാണിച്ച ഇന്ത്യന്‍ താരം കോഹ് ലിയാണ്. 149 റണ്‍സ് ആണ് 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ് ലി എഡ്ജ്ബാസ്റ്റണില്‍ നിന്ന് നേടിയത്. രോഹിത്, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ കോഹ് ലിക്ക് ഇത്തവണ ഫോമിലേക്ക് ഉയരേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

ഈ വര്‍ഷം സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റ് ആണ് കോഹ് ലി കളിച്ചത്. 79,29,45,23,13 എന്നതായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. 2021ല്‍ നടന്ന ആദ്യ നാല് ടെസ്റ്റില്‍ രണ്ട് അര്‍ധ ശതകം നേടിയത് മാത്രമാണ് കോഹ് ലിക്ക് എടുത്ത് പറയാനായുള്ളത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com