ഹാട്രിക് സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോ; ഇംഗ്ലണ്ട് 284ന് പുറത്ത്; ഇന്ത്യക്ക് 132 റണ്‍സ് ലീഡ്

106 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി.
ഇംഗ്ലണ്ട് ടീമിനെ ഓള്‍ഔട്ട് ആക്കിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം/ ട്വിറ്റര്‍
ഇംഗ്ലണ്ട് ടീമിനെ ഓള്‍ഔട്ട് ആക്കിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം/ ട്വിറ്റര്‍

ബിര്‍മിങ്ഹാം: തുടര്‍ച്ചയായ മൂന്നാം സെഞ്ചറിയുമായി ജോണി ബെയര്‍സ്‌റ്റോ തിളങ്ങിയപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 284 റണ്‍സെടുത്തു.106 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി.  ഇന്ത്യയ്ക്ക് 132 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ചു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. 

ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ അരങ്ങേറ്റം ഗംഭീരമാക്കി.  നേരത്തെ ന്യൂസീലന്‍ഡിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ ബെയര്‍സ്‌റ്റോ സെഞ്ചറിയുമായി തിളങ്ങിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ ശതകം തികയ്ക്കുന്ന പതിനഞ്ചാം ഇംഗ്ലണ്ട് താരം എന്ന നേട്ടവും ബെയര്‍സ്‌റ്റോയെ തേടിയെത്തി. 

5 വിക്കറ്റിന് 84 എന്ന സ്‌കോറില്‍ മൂന്നാം ദിവസത്തെ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് ബെയര്‍സ്‌റ്റോയുടെ മികവില്‍ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ലീഡ് സ്വന്തമാക്കി. 36 പന്തില്‍ 25 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി.

നിലവില്‍ സാം ബില്ലിങ്‌സാണ് ഏഴ് റണ്‍സുമായി ബെയര്‍സ്‌റ്റോക്ക് കൂട്ടായി ക്രീസിലുള്ളത്. 113 പന്തുകള്‍ നേരിട്ട് 12 ഫോറും രണ്ട് സിക്‌സും സഹിതമാണ് ബെയര്‍സ്‌റ്റോ സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് അകലെ ബാറ്റിങ് തുടരുന്നത്.

ജോ റൂട്ട് (31), ഒലി പോപ് (10), സാക് ക്രൗളി (9), അലക്‌സ് ലീസ് (6), ജാക്ക് ലീഷ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്‌റ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ബുമ്‌റയുടെ അവസാന ഘട്ടത്തിലെ വെടിക്കെട്ടും നിര്‍ണായകമായി. താരം 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സ് വാരി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com