തുടരെ 13 ട്വന്റി20 ജയങ്ങള്‍; നേട്ടം തൊടുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ 

സതാംപ്ടണില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയെ 50 റണ്‍സ് ജയത്തിലേക്ക് എത്തിച്ചതോടെയാണ് രോഹിത്തിന്റെ നേട്ടം
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സതാംപ്ടണ്‍: ട്വന്റി20 ക്രിക്കറ്റില്‍ 13 തുടര്‍ ജയങ്ങളിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനായി ഇന്ത്യയുടെ രോഹിത് ശര്‍മ. സതാംപ്ടണില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയെ 50 റണ്‍സ് ജയത്തിലേക്ക് എത്തിച്ചതോടെയാണ് രോഹിത്തിന്റെ നേട്ടം. 

കോഹ്‌ലിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് രോഹിത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് സതാംപ്ടണില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 

മികച്ച തുടക്കം നല്‍കാതെയാണ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായത്. എന്നാല്‍ മധ്യനിരയില്‍ ദീപക് ഹൂഡയും സൂര്യകുമാറും ഹര്‍ദിക്കും ചേര്‍ന്ന് റണ്‍സ് കണ്ടെത്തി. 17 പന്തില്‍ നിന്ന് ഹൂഡ 33 റണ്‍സും 19 പന്തില്‍ നിന്ന് സൂര്യകുമാര്‍ 39 റണ്‍സും എടുത്ത് മടങ്ങി. 

33 പന്തില്‍ നിന്ന് 51 റണ്‍സ് ആണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. 6 ഫോറും ഒരു സിക്‌സും ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്ന് വന്നു. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റനെ ഡക്കാക്കി മടക്കി ഭുവി പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഹര്‍ദിക് ജാസന്‍ റോയിനെ മടക്കി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ആദ്യ മൂന്ന് ബാറ്റേഴ്‌സിനേയും മടക്കിയത് ഹര്‍ദിക് ആണ്. 

20 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 4 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ഹര്‍ദിക് നാല് വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്ങും ചഹലും രണ്ട് വിക്കറ്റ് വീതവും ഭുവിയും ഹര്‍ഷല്‍ പട്ടേലേും ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com