ആദ്യം സിറാജ്, പിന്നാലെ ഹര്‍ദിക്, ചഹല്‍; ഇന്ത്യക്ക് പരമ്പര നേടാന്‍ 260 റണ്‍സ്

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 260 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം 45.5 ഓവറില്‍ 259 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ജയിച്ചാല്‍ പരമ്പര 2-1ന് സ്വന്തമാക്കാം. 

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. താരം 80 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം ബട്‌ലര്‍ 60 റണ്‍സെടുത്തു. ജാസന്‍ റോയ് (41), മൊയീന്‍ അലി (34), ക്രെയ്ഗ് ഓവര്‍ടന്‍ (32), ബെന്‍ സ്‌റ്റോക്‌സ് (27) എന്നിവരും പിടിച്ചു നിന്നു. 

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി. യുസ്‌വേന്ദ്ര ചഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രിത് ബുമ്ര പരിക്കേറ്റ് പുറത്തായപ്പോള്‍ പകരമെത്തിയ മുഹമ്മദ് സിറാജ് തുടക്കത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കിയ സിറാജ് അപകടകാരികളായ ബെയര്‍സ്‌റ്റോയേയും ജോ റൂട്ടിനേയും ഡക്കാക്കി മടക്കി. 

മൂന്ന് പന്തില്‍ നിന്ന് ഡക്കായാണ് റൂട്ടും ബെയര്‍സ്‌റ്റോയും മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ബെയര്‍സ്‌റ്റോയെ സിറാജ് മടക്കിയത്. മിഡ് ഓഫില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ ശ്രേയസ് അയ്യറിന്റെ കൈകളിലേക്കാണ് ബെയര്‍സ്‌റ്റോയെ സിറാജ് എത്തിച്ചത്. 

രണ്ടാം ഓവറിലെ അവസാന പന്തില്‍ റൂട്ട് പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തി. തുടരെ രണ്ട് ബാറ്റേഴ്‌സ് മടങ്ങിയെങ്കിലും ജാസന്‍ റോയും ബെന്‍ സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടിനെ തിരികെ കയറ്റി. 

പിന്നീട് പന്തെറിയാനെത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്ന ഇംഗ്ലണ്ടിനെ പാണ്ഡ്യയുടെ വരവ് ആശങ്കയിലാക്കി. ജാസന്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മൊയീന്‍ അലി എന്നിവരെ പാണ്ഡ്യ മടക്കി. 

വാലറ്റത്തെ ചഹല്‍ ക്ഷണം കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് ഈ സ്‌കോറില്‍ ഒതുങ്ങിയത്. 

ബട്‌ലര്‍- അലി സഖ്യമാണ് ഇംഗ്ലണ്ടിന് മധ്യനിരയില്‍ കരുത്തായി നിന്നത്. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഡേവിഡ് വില്ലി (18), റീസ് ടോപ്‌ലി (പൂജ്യം) എന്നിവരും പുറത്തായി. ബ്രൈഡന്‍ കര്‍സ് മൂന്ന് റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com