ധോനിക്കും തൊടാനാവാതെ പോയ നേട്ടം; ഇംഗ്ലണ്ട് മണ്ണില്‍ റെക്കോര്‍ഡിട്ട് ഋഷഭ് പന്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 10:02 AM  |  

Last Updated: 18th July 2022 10:02 AM  |   A+A-   |  

rishabh_pant4

ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി

 

മാഞ്ചസ്റ്റര്‍: വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ സ്ഥാനം ചോദ്യം ചെയ്തവരുടെ വായടപ്പിച്ചാണ് ഇംഗ്ലണ്ടില്‍ നിന്നും ഋഷഭ് പന്ത് മടങ്ങുന്നത്. ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേക്ക് എത്തിച്ച മാച്ച് വിന്നിങ് ഇന്നിങ്‌സിനൊപ്പം റെക്കോര്‍ഡുകളില്‍ പലതും പന്ത് കടപുഴക്കി. 

ഇംഗ്ലണ്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. ധോനിക്ക് പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടത്തിലേക്കാണ് ഋഷഭ് പന്ത് വന്നെത്തിയത്. 113 പന്തില്‍ നിന്ന് 125 റണ്‍സോടെ പുറത്താവാതെ നിന്ന പന്തിന്റെ ബാറ്റില്‍ നിന്ന് 16 ഫോറും രണ്ട് സിക്‌സും പറന്നു. 

71 പന്തുകളാണ് അര്‍ധ ശതകത്തിലേക്ക് എത്താന്‍ പന്തിന് വേണ്ടിവന്നത്. എന്നാല്‍ സ്‌കോര്‍ മൂന്നക്കം കടത്താന്‍ പിന്നെ 35 പന്തുകള്‍ കൂടിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എടുത്തുള്ളു. തുടരെ 5 ബൗണ്ടറി കടത്തി പന്ത് തനിക്കും ആരാധകര്‍ക്കും മറക്കാനാവാത്ത ഇന്നിങ്‌സാക്കിയും ഇതിനെ മാറ്റി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 42ാം ഓവറിലാണ് തുടരെ അഞ്ച് വട്ടം പന്ത് ഡേവിഡ് വില്ലിയെ അതിര്‍ത്തി കടത്തിയത്. മുന്‍നിര വേഗം മടങ്ങിയപ്പോള്‍ ഹര്‍ദിക്കിനൊപ്പം നിന്ന് പന്ത് അടിച്ചെടുത്തത് 133 റണ്‍സ്. 

ഈ വാർത്ത കൂടി വായിക്കൂ 

അവിശ്വസനീയം, അക്രോബാറ്റിക്ക് ക്യാച്ച്! സൂപ്പർ ഫീൽഡിങുമായി ജഡേജ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ