'ഇരുപതു മിനിറ്റ് മതി, കോഹ്‌ലിയെ ഞാന്‍ ശരിയാക്കാം'; സഹായം വാഗ്ദാനം ചെയ്ത് സുനില്‍ ഗാവസ്‌കര്‍ 

ഫോമിലേക്ക് എത്താന്‍ വിരാട് കോഹ്‌ലിയെ തനിക്ക് സഹായിക്കാനാവുമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍
കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം
കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഫോമിലേക്ക് എത്താന്‍ വിരാട് കോഹ്‌ലിയെ തനിക്ക് സഹായിക്കാനാവുമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. 20 മിനിറ്റ് കോഹ്‌ലിക്കൊപ്പം തനിക്ക് ലഭിച്ചാല്‍ അത് സഹായിച്ചേക്കും എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

20 മിനിറ്റ് കോഹ്‌ലിക്കൊപ്പം ലഭിച്ചാല്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം എനിക്ക് കോഹ്‌ലിയോട് പറയാന്‍ കഴിഞ്ഞേക്കും. അത് ചിലപ്പോള്‍ കോഹ് ലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനില്‍ കോഹ്‌ലി നേരിടുന്ന പ്രശ്‌നം മറികടക്കാന്‍ കോഹ്‌ലിക്ക് ഇതിലൂടെ സാധിച്ചേക്കും, ഗാവസ്‌കര്‍ പറഞ്ഞു. 

എല്ലാ ഡെലിവറിയും കളിക്കാനാവും ബാറ്റര്‍ക്ക് തോന്നുക

ആ ലൈനില്‍ പ്രശ്‌നം നേരിടുമ്പോള്‍ ചില കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതായും ചെയ്യേണ്ടതായും ഉണ്ട്. ഈ സമയത്ത് എല്ലാ ഡെലിവറിയും കളിക്കാനാവും ബാറ്റര്‍ക്ക് തോന്നുക. കാരണം അവര്‍ക്ക് റണ്‍സ് കണ്ടെത്തണം. മുന്‍പായിരുന്നെങ്കില്‍ കളിക്കില്ലായിരുന്ന ഡെലിവറികളില്‍ പോലും ഇപ്പോള്‍ കളിക്കും. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നല്ല ഡെലിവറികള്‍ക്ക് മുന്‍പിലും കോഹ്‌ലി വീണു, ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

2019 നവംബറിന് ശേഷം കോഹ് ലി സെഞ്ചുറി നേടിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ 6 ഇന്നിങ്‌സില്‍ നിന്ന് 76 റണ്‍സ് മാത്രമാണ് കോഹ് ലി നേടിയത്. ഇതോടെ ട്വന്റി20 ലോകകപ്പ് ടീമില്‍ കോഹ്‌ലിയെ ഉള്‍പ്പെടുത്തരുത് എന്നുള്‍പ്പെടെയുള്ള വാദങ്ങള്‍ ശക്തമായി. എന്നാല്‍ ബാബര്‍ അസം, കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കോഹ് ലിക്ക് പിന്തുണയുമായി എത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com