നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് പന്തെറിഞ്ഞ് വനിതാ സൂപ്പര്‍ താരം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായാണ് ജുലന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് പന്തെറിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി. ബംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണ് നെറ്റ്‌സില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നത്. 

പരിക്കിനെ തുടര്‍ന്ന് ജര്‍മനിയില്‍ രാഹുല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായിട്ടാണ് രാഹുല്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായാണ് ജുലന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്. 

ഇന്ത്യന്‍ വനിതാ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ജുലനെ ഒഴിവാക്കിയിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് അനുസരിച്ചായിരിക്കും കെ എല്‍ രാഹുലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ രാഹുലിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com