'ഫ്‌ളൈറ്റിന് ലാന്‍ഡ് ചെയ്യാനാവില്ലെന്ന് കരുതി'; സിഡ്‌നി യാത്രയിലെ ഭയപ്പെടുത്തിയ നിമിഷം; ആര്‍ അശ്വിന്‍ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 02:13 PM  |  

Last Updated: 04th June 2022 02:18 PM  |   A+A-   |  

R AshwinICC Player of the month

അശ്വിൻ/ ട്വിറ്റർ

 

മുംബൈ: സിഡ്‌നിയില്‍ നിന്ന് ഗബ്ബയിലേക്കുള്ള വിമാനയാത്രയില്‍ നേരിട്ട ഭയാനകമായ നിമിഷം വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ലാന്‍ഡ് ചെയ്യാന്‍ വിമാനത്തിന് കഴിയില്ലെന്നാണ് കരുതിയതെന്ന് അശ്വിന്‍ പറയുന്നു. 

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം. ഞങ്ങളുടെ വിമാനം ഇടിമിന്നലില്‍പ്പെട്ടു. ആ നിമിഷം വല്ലാതെ ഭയപ്പെടുത്തി. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യില്ലെന്നാണ് ഞാന്‍ കരുതിയത്, അശ്വിന്‍ പറയുന്നു. 

ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ ചരിത്ര ജയത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയിലാണ് അശ്വിന്റെ വാക്കുകള്‍. സിഡ്‌നിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഇത് അശ്വിന്‍ അന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. യുവര്‍സ് ടര്‍ബുലന്റ്‌ലി മെല്‍ബണ്‍ ടു സിഡ്‌നി എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്. 

ഈ വാർത്ത കൂടി വായിക്കൂ

'ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയത് ഓര്‍മയില്ലേ? അര്‍ജുന്‍ ഒന്നും തെളിയിക്കേണ്ടതില്ല'; ഉപദേശവുമായി കപില്‍ ദേവ്‌

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ