'ദുഷ്‌കരമായ സാഹചര്യങ്ങള്‍'; മൂന്നാം ശ്രമത്തില്‍ വീണ് നീരജ് ചോപ്ര(വീഡിയോ)

തന്റെ മൂന്നാം ശ്രമത്തില്‍ ട്രാക്കില്‍ നീരജ് വീണിരുന്നു. ഇതിന് ശേഷം അവസാന മൂന്ന് ത്രോയില്‍ നിന്ന് നീരജ് പിന്മാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സ്റ്റോക്‌ഹോം: ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ വന്ന നുര്‍മി ഗെയിംസില്‍ വെള്ളി. പിന്നാലെ കുര്‍താനെ ഗെയിംസില്‍ സ്വര്‍ണം. ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ തൊട്ട് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു നീരജ്. ഇവിടെ കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രയാസമേറിയ സാഹചര്യമായിരുന്നു എന്നാണ് നേട്ടത്തിന് പിന്നാലെ നീരജ് ചോപ്ര പ്രതികരിച്ചത്. 

തന്റെ മൂന്നാം ശ്രമത്തില്‍ ട്രാക്കില്‍ നീരജ് വീണിരുന്നു. ഇതിന് ശേഷം അവസാന മൂന്ന് ത്രോയില്‍ നിന്ന് നീരജ് പിന്മാറി. ഇതോടെ നീരജ് പരിക്കിലേക്ക് വീണോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ 
ഡയമണ്ട് സീസണുമായി മുന്‍പോട്ട് എന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചതോടെ പരിക്കെന്ന ആശങ്ക അകന്നു. മഴയും ട്രാക്കിലെ ഈര്‍പ്പവും കാരണം റണ്‍ അപ്പ് എല്ലാ താരങ്ങള്‍ക്കും ഇവിടെ പ്രയാസമായിരുന്നു. 

86.69 മീറ്റര്‍ ദൂരം ആദ്യം കണ്ടെത്തിയതിന് പിന്നാലെ വന്ന നീരജിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാമത്തെ ത്രോ എറിയുന്നതിന് ഇടയിലാണ് നീരജ് വീണത്. 93.07 മീറ്റര്‍ ദൂരം സ്വന്തം പേരിലുള്ള ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സനെ വരെ മറികടന്നാണ് നീരജ് ഇവിടെ സ്വര്‍ണം ചൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com