ആര്‍ അശ്വിന് കോവിഡ്; ഇന്ത്യന്‍ സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചില്ല

ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും അശ്വിന് ലണ്ടനിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവും എന്നാണ് സൂചന
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് കോവിഡ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അശ്വിന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കില്ല. 

ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും അശ്വിന് ലണ്ടനിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവും എന്നാണ് സൂചന. എന്നാല്‍ ലെയ്സ്റ്റര്‍ഷയറിന് എതിരായ പരിശീലന മത്സരം അശ്വിന് നഷ്ടമായേക്കും. 

ജൂണ്‍ 16നാണ് ഇന്ത്യന്‍ ടീമിലെ ആദ്യ സംഘം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. ബൗളിങ് കോച്ച് പരസ് മാബ്രെയുടേയും ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റേയും നേതൃത്വത്തില്‍ സംഘം പരിശീലനം ആരംഭിച്ചിരുന്നു. ട്വന്റി20 പരമ്പര അവസാനിച്ചതിന് പിന്നാലെ രാഹുല്‍ ദ്രാവിഡും ഋഷഭ് പന്തും ശ്രേയസ് അയ്യരും ലണ്ടനിലെത്തി.

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിന് മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 23,24 തിയതികളിലായി സംഘം അയര്‍ലന്‍ഡിലേക്ക് തിരിക്കും. ജൂണ്‍ 26,28 തിയതികളിലാണ് അയര്‍ലന്‍ഡിന് എതിരായ ട്വന്റി20 മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com