ശ്രേയസിനെ പുറത്താക്കാന്‍ പ്രസിദ്ധിന് കോഹ്‌ലിയുടെ ഉപദേശം; പിന്നാലെ ആദ്യ പന്തില്‍ വിക്കറ്റും

ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിന്റെ 19ാം ഓവറിന്റെ അവസാനമാണ് പ്രസിദ്ധീനോട് ക്രീസില്‍ വെച്ച് കോഹ്‌ലി സംസാരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലെസ്റ്റര്‍: ശ്രേയസ് അയ്യരെ പുറത്താക്കാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത് വിരാട് കോഹ്‌ലി. സന്നാഹ മത്സരത്തിന്റെ ആദ്യ ദിനമാണ് സംഭവം. ലെസ്റ്റര്‍ഷയറിനായാണ് പ്രസിദ്ധ് കളിക്കുന്നത്. 

ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിന്റെ 19ാം ഓവറിന്റെ അവസാനമാണ് പ്രസിദ്ധീനോട് ക്രീസില്‍ വെച്ച് കോഹ്‌ലി സംസാരിക്കുന്നത്. പിന്നാലെ പ്രസിദ്ധിന്റെ കൈകളിലേക്ക് പന്ത് കിട്ടിയ 21ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശ്രേയസിനെ മടക്കി. 

അക്കൗണ്ട് തുറക്കും മുന്‍പേയാണ് ശ്രേയസിനെ പ്രസിദ്ധ് ഡ്രസ്സിങ് റൂമിലേക്ക് മടക്കിയത്. 11 പന്തുകളാണ് ആ സമയം ശ്രേയസ് നേരിട്ടിരുന്നത്. കോഹ്‌ലിയുടെ നിര്‍ദേശത്തിന് പിന്നാലെ ശ്രേയസിനെ പ്രസിദ്ധ് പുറത്താക്കിയത് താരത്തിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com