യുക്രൈന്‍ അഭയാര്‍ഥികള്‍ക്കൊപ്പം വീണ്ടും വിംബിള്‍ഡന്‍; സൗജന്യ ടിക്കറ്റ് നല്‍കും, 2 കോടി രൂപ സംഭാവനയും

റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്ന് റഷ്യന്‍, ബെലാറുസിയന്‍ കളിക്കാരെ ടൂര്‍ണമെന്റില്‍ നിന്ന് വിംബിള്‍ഡന്‍ വിലക്കിയിരുന്നു
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് വിംബിള്‍ഡന്‍ മത്സരങ്ങള്‍ കാണാന്‍ സൗജന്യ പ്രവേശനം. റഷ്യന്‍ അധിനിവേഷത്തില്‍ ദുരിതം പേറുന്നവര്‍ക്കായി 250,000 പൗണ്ടും വിംബിള്‍ഡന്‍ നല്‍കുമെന്ന് ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് അറിയിച്ചു. 

റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്ന് റഷ്യന്‍, ബെലാറുസിയന്‍ കളിക്കാരെ ടൂര്‍ണമെന്റില്‍ നിന്ന് വിംബിള്‍ഡന്‍ വിലക്കിയിരുന്നു. അതിന് പിന്നാലെയാണ് യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് വിംബിള്‍ഡന്‍ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം. 

കളിയിലേക്ക് വരുമ്പോള്‍ സെറീന വില്യംസ് തന്റെ 24ാം ഗ്രാന്‍ഡ്സ്ലാമിലേക്ക് എത്തുമോ എന്ന ചോദ്യം വിംബിള്‍ഡണില്‍ വീണ്ടും ഉയരുന്നു. കരിയര്‍ സ്ലാമിലേക്ക് റാഫേല്‍ നദാല്‍ എത്തുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. ജൂണ്‍ 27നാണ് ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com