മങ്കാദിങ് മോശമല്ല, റൺ ഔട്ടായി പരി​ഗണിക്കും; ബോളിൽ തുപ്പൽ പുരട്ടുന്നത് 'കംപ്ലീറ്റ്ലി ഔട്ട്'; ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം 

ഒക്ടോബർ ഒന്ന് മുതലാകും പുതിയ നിയമങ്ങൾ ബാധകമാകുക
ബട്‍ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന അശ്വിൻ/ഫയല്‍ ചിത്രം
ബട്‍ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന അശ്വിൻ/ഫയല്‍ ചിത്രം

ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി മേരിൽബോൺ ക്രിക്കറ്റ് ക്ലബ്. മങ്കാദിങ് അനുകൂലിച്ചും സ്ട്രൈക്ക് റോട്ടേഷനിൽ സുപ്രധാന മാറ്റം വരുത്തിയുമാണ് പിതിയ നിയമങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം ഈ വർഷം ഒക്ടോബർ വരെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരില്ല. ഒക്ടോബർ ഒന്ന് മുതലാകും പുതിയ നിയമങ്ങൾ ബാധകമാകുക. 

തുപ്പൽ പുരട്ടണ്ട

ബോളിൽ തുപ്പൽ പുരട്ടുന്നത് എന്നന്നേക്കുമായി നിരോധിച്ചു. ആരോഗ്യ കാരണങ്ങൾ കൊണ്ടാണിത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ക്രിക്കറ്റ് 2020 ജൂലൈയിൽ വീണ്ടും തുടങ്ങിയപ്പോൾ പന്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇതുമൂലം ബോളർമാർക്ക് ലഭിക്കുന്ന സ്വിങ്ങിൽ മാറ്റമൊന്നുമില്ലെന്ന് കണ്ടത്തി. അതേസമയം വിയർപ്പ് ഉപയോ​ഗിച്ച് ബോൾ പോളിഷ് ചെയ്യുന്നത് ഇപ്പോഴും അനുവദനീയമാണ്. 

മങ്കാദിങ് ഫെയർ ​ഗെയിം തന്നെ

നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. ഇത് കുറ്റകരമല്ലെന്നതാണ് മറ്റൊരു മാറ്റം. അത് റണ്ണൗട്ടായി പരി​ഗണിക്കും. സ്ട്രൈക്ക് റോട്ടേഷനുമായി ബന്ധപ്പെട്ടാണ് മറ്റൊരു സുപ്രധാന മാറ്റം. ഒരു താരം വിക്കറ്റിന് മുന്നിൽ കീഴടങ്ങിയാൽ അടുത്ത വരുന്ന ആൾ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നുതന്നെ കളി തുടങ്ങണം(അത് ഒരു ഓവറിന്റെ അവസാനമല്ലെങ്കിൽ) എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. 

ഡെഡ് ബോൾ, വൈഡ്

ബാറ്റ്സ്മാനേ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിൽ ഡെലിവറി സ്ട്രൈഡ് കടക്കുന്നതിന് മുമ്പ് ബോളർ പന്തെറിഞ്ഞാൽ അത് ഡെഡ് ബോളായി പരി​ഗണിക്കും. ഇതുവരെ ഇത്തരം ബോളുകൾ നോ ബോൾ ആയാണ് കണക്കാക്കിയിരുന്നത്. അതുപോലെതന്നെ ‌ബോളർമാരുടെ മനസ്സിൽ സംശയം സൃഷ്ടിക്കാൻ ബാറ്റ് ചെയ്യുന്നതിന് മുമ്പ് ബാറ്റ്സ്മാൻമാർ ക്രീസിന് ചുറ്റും മാറിമാറി നിൽക്കുന്നതിനും ഇനി നിയന്ത്രണമുണ്ട്. ബൗളർ റണ്ണപ്പ് തുടങ്ങിയാൽ എവിടെയാണോ ബാറ്റ്സ്മാൻ നിൽക്കുന്നത് അവിടെയായിരിക്കും വൈഡ് ബാധകമാകുക. റീപ്ലേസ്മെന്റ് താരങ്ങളുടെ കാര്യത്തിലാണ് മറ്റൊരു നിയമമാറ്റം. കളിക്കളത്തിൽ പകരക്കാരായി ഇറങ്ങുന്ന താരങ്ങൾ ആർക്ക് പകരമാണോ ഇറങ്ങുന്നത് അവരായി പരി​ഗണിക്കപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com