പ്രിമീയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി; ബ്രോഡ്കാസ്റ്റ് ഡീല്‍ സസ്‌പെന്‍ഡ് ചെയ്തു

റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി. റഷ്യയുമായുള്ള ബ്രോഡ്കാസ്റ്റ് ഡീല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം റാംബ്ലര്‍ ഗ്രൂപ്പാണ് സ്വന്തമാക്കിയിരുന്നത്. ഈ കമ്പനിയാണ് റഷ്യന്‍ ബ്രോഡ്കാസ്റ്റ് പാര്‍ട്ട്ണര്‍ ഒക്കോ സ്‌പോര്‍ട്ടുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

തീരുമാനം നിലവില്‍ വന്നതോടെ, വ്യാഴാഴ്ച നടക്കുന്ന നാലു മത്സരങ്ങള്‍ അടക്കം റഷ്യയില്‍ കാണാനാകില്ല. അതിനിടെ ഫുട്‌ബോള്‍ അസോസിയേഷനും റഷ്യയുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com