250ാം വിക്കറ്റ് പിഴുത് ജുലന്‍ ഗോസ്വാമി, നേട്ടത്തിലെത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം

ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ജുലന്‍ ഗോസ്വാമി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ജുലന്‍ ഗോസ്വാമി. ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഒരു വിക്കറ്റ് പിഴുതതോടെയാണ് ജുലന്‍ ചരിത്രമെഴുതിയത്. 

കദിനത്തിലെ വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയയുടെ കാതറിന്‍ ആണ് രണ്ടാമത് നില്‍ക്കുന്നത്. എന്നാല്‍ 180 വിക്കറ്റ് മാത്രമാണ് കാതറിന്റെ അക്കൗണ്ടിലുള്ളത്. 168 വിക്കറ്റുമായി സൗത്ത് ആഫ്രിക്കയുടെ ഷബ്‌നിം ഇസ്‌മെയില്‍ ആണ് മൂന്നാമത്. 

ലോകകപ്പില്‍ 40 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടവും നേരത്തെ തന്നെ ജുലന്‍ തന്റെ പേരിലാക്കിയിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിലേക്ക് എത്തിയാല്‍ ബാറ്റേഴ്‌സ് തകര്‍ന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 

134 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. മന്ദാനയ്ക്ക് ഒഴികെ മറ്റൊരു മുന്‍നിര ബാറ്റര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഹീതര്‍-സിവര്‍ കൂട്ടുകെട്ട് വന്നതോടെ കളി ഇന്ത്യയുടെ കൈകളില്‍ നിന്നും അകന്നു. 64 റണ്‍സ് ആണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ നാല് വിക്കറ്റ് ജയത്തിലേക്ക് ഇംഗ്ലണ്ട് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com