വിസക്ക് അനുമതി വൈകുന്നു; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം മൊയിന്‍ അലിക്ക് നഷ്ടമായേക്കും

ഇന്ത്യയിലെത്തുന്ന മൊയിന്‍ അലിക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. ബബിളില്‍ നിന്ന് മറ്റൊരു ബബിളിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല
മൊയിന്‍ അലി /ഫയല്‍ ചിത്രം
മൊയിന്‍ അലി /ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്തയെ നേരിയുമ്പോള്‍ ഓള്‍ റൗണ്ടര്‍ മൊയിന്‍ അലി ടീമിലുണ്ടായേക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തിന്റെ വിസയ്ക്ക് അനുമതി ലഭിക്കുന്നത് വൈകുന്നതിനെ തുടര്‍ന്നാണ് ഇത്. 

എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കിലും വിസയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. എന്നാല്‍ ഉടനെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മൊയിന്‍ അലിക്ക് ടീമിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

മൊയിന്‍ അലി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം

ഇന്ത്യയിലെത്തുന്ന മൊയിന്‍ അലിക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. ബബിളില്‍ നിന്ന് മറ്റൊരു ബബിളിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ മൊയിന്‍ അലി വിന്‍ഡിസില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിന്റെ ഭാഗമല്ല. 

സൂറത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ പരിശീലനം നടത്തുന്നത്. മാര്‍ച്ച് തുടക്കത്തില്‍ തന്നെ ധോനി, റായിഡു എന്നീ കളിക്കാര്‍ പരിശീലനം ആരംഭിച്ചിരുന്നു. മറ്റ് ഡൊമസ്റ്റിക്, വിദേശ കളിക്കാര്‍ ഇപ്പോള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com