മുംബൈയെ ബാറ്റിങ്ങിനയച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; പ്ലേയിങ് ഇലവന്‍ ഇങ്ങനെ 

രോഹിത്തും ഇഷാനുമാണ് മുംബൈയുടെ ഓപ്പണര്‍മാര്‍. തിലക് വര്‍മയും അന്‍മോള്‍പ്രീത് സിങ്ങും മധ്യനിരയിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനൊപ്പം ചേര്‍ന്നിട്ടില്ലാത്തതിനാല്‍ പൃഥ്വി ഷായ്ക്ക് ഒപ്പം ഓപ്പണിങ്ങില്‍ ടിം സീഫേര്‍ട്ട് ആണ് ഇറങ്ങുക. 

രോഹിത്തും ഇഷാനുമാണ് മുംബൈയുടെ ഓപ്പണര്‍മാര്‍. തിലക് വര്‍മയും അന്‍മോള്‍പ്രീത് സിങ്ങും മധ്യനിരയിലുണ്ട്. ഫാസ്റ്റ് ബൗളര്‍മാരായി ബൂമ്രയും മില്‍സും ബേസില്‍ തമ്പിയും. പൊള്ളാര്‍ഡിനൊപ്പം ഡാനിയല്‍ സംസ് ആണ് ഓള്‍റൗണ്ടര്‍. സ്പിന്നറായി മുരുഗന്‍ അശ്വിന്‍ മാത്രം. 

കുല്‍ദീപ് ആണ് ടീമിലെ ഏക സ്പിന്നര്‍

മന്‍ദീപ് സിങ്, ഋഷഭ് പന്ത് റോവ്മാന്‍ പവല്‍ എന്നിവരാണ് ഡല്‍ഹിയുടെ മധ്യനിരയില്‍ കളിക്കുന്നത്. ഓള്‍റൗണ്ടര്‍മാരായി ലളിത് യാദവും അക്ഷര്‍ പട്ടേലും. ഖലീല്‍ അഹ്മദും കമലേഷ് നാഗര്‍കോട്ടിയും ശാര്‍ദുല്‍ താക്കൂറും ഫാസ്റ്റ് ബൗളിങ് വിഭാഗത്തില്‍. കുല്‍ദീപ് ആണ് ടീമിലെ ഏക സ്പിന്നര്‍. 

30 തവണയാണ് ഇതിന് മുന്‍പ് മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വന്നത്. അതില്‍ 16 വട്ടം മുംബൈ ജയം പിടിച്ചപ്പോള്‍ 14 ജയങ്ങളിലേക്കാണ് ഡല്‍ഹി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com