ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

എർലിങ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ഹാളണ്ട് ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ അറിയിച്ചുണ്ടെന്ന് ജർമൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

ലണ്ടൻ: ജർമൻ ബുണ്ടസ് ലീ​ഗ ടീം ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ട് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് അതികായരായ മാഞ്ചസ്റ്റർ സിറ്റി ടീമിലേക്ക്. താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 

ബൊറൂസിയ ഡോർട്മുണ്ടിന്റെ ബുണ്ടസ് ലീ​ഗയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും. പിന്നാലെയായിരിക്കും പ്രഖ്യാപനം. ഹാളണ്ട് ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ അറിയിച്ചുണ്ടെന്ന് ജർമൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

ഹാളണ്ടിന്റെ റിലീസ് ക്ലോസ് ആയ 75 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ സെർജിയോ അ​​ഗ്യുറൊ ടീം വിട്ടതു മുതൽ ഒരു സ്‌ട്രൈക്കർ ഇല്ലാതെയാണ് മാഞ്ചെസ്റ്റർ സിറ്റി പല മത്സരങ്ങളിലും കളിച്ചത്. 

2020ൽ റെഡ്ബുൾ സാൽസ്ബർ​ഗിൽ നിന്നാണ് ഹാളണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുന്നത്. ജർമൻ ടീമിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ബൊറൂസിയ ഡോർട്മുണ്ടിനായി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകളാണ് താരം നേടിയത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com