ബാറ്റേഴ്‌സ് കൈവിട്ടു, മുംബൈക്ക് 9ാം തോല്‍വി; പ്ലേഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത

മുംബൈയോട് 52 റണ്‍സ് ജയം പിടിച്ചതോടെ കൊല്‍ക്കത്ത പ്ലേഓഫ് സാധ്യത നിലനിര്‍ത്തി
കൊല്‍ക്കത്തക്കെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന ഇഷാന്‍ കിഷന്‍/ഫോട്ടോ: പിടിഐ
കൊല്‍ക്കത്തക്കെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന ഇഷാന്‍ കിഷന്‍/ഫോട്ടോ: പിടിഐ

മുംബൈ: മുംബൈ ഇന്ത്യന്‍സിന് സീസണിലെ 9ാം തോല്‍വി. കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 166 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈയോട് 52 റണ്‍സ് ജയം പിടിച്ചതോടെ കൊല്‍ക്കത്ത പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. 

മത്സര ഫലം മുംബൈക്ക് അനുകൂലമായില്ലെങ്കിലും 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് കളിയിലെ താരം. 51 റണ്‍സ് എടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ ഉള്‍പ്പെടെ 4 താരങ്ങള്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കണ്ടത്. 

കമിന്‍സ് മൂന്ന് വിക്കറ്റും റസല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ വീഴ്ത്തി സൗത്തിയാണ് മുംബൈയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മറുവശത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴുമ്പോഴും ഇഷാന്‍ ഒരു വശത്ത് പിടിച്ചു നിന്നു. എന്നാല്‍ 15ാം ഓവറിലെ ആദ്യ പന്തില്‍ ഇഷാനേയും കമിന്‍സ് വീഴ്ത്തിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 

5 ജയവും ഏഴ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത

ജയം നേടിയെങ്കിലും 12 കളിയില്‍ നിന്ന് 5 ജയവും ഏഴ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. നേരത്തെ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 165 റണ്‍സ് എടുത്തത്.

കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവര്‍ 43 റണ്‍സ് വീതം നേടി. അജിങ്ക്യ രഹാനെ 25, റിങ്കുസിങ്ങ് 23 റണ്‍സ് നേടി. കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, സൗത്തി എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. തുടക്കത്തില്‍ കരുതലോടെ കളിച്ച കൊല്‍ക്കത്ത 14 ഓവറില്‍ 139ന് 5 എന്ന നിലയിലായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് വലിയ റണ്‍സ് നേടാന്‍ കഴിയാതെ പോയത്.

കൊല്‍ക്കത്ത ഇറങ്ങിയത് 5 മാറ്റങ്ങളുമായി

ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 5 വിക്കറ്റ് നേടിയത്. ഡാനിയല്‍ സാംസ്, അശ്വിന്‍ ഓരോവിക്കറ്റ് വീതം നേടിയപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി

ഇടതു കൈത്തണ്ടയിലെ പരിക്ക് കാരണം പുറത്തായ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപിനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. അജിങ്ക്യ രഹാനെ, പാറ്റ് കമ്മിന്‍സ്, വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്കരവര്‍ത്തി, ഷെല്‍ഡന്‍ ജാക്‌സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊല്‍ക്കത്ത അവരുടെ പ്ലെയിംഗ് ഇലവനില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com