രാജസ്ഥാനെതിരെ ഡല്‍ഹിക്ക് വിജയലക്ഷ്യം 161 റണ്‍സ്

38 പന്തുകള്‍ നേരിട്ട് അര്‍ധസെഞ്ചുറി നേടിയ ആര്‍ അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
ശാര്‍ദുല്‍ താക്കുറിന്റെ പന്തില്‍ സഞ്ജുവിന്റെ ക്യാച്ച് എടുക്കുന്ന ഡല്‍ഹി താരം
ശാര്‍ദുല്‍ താക്കുറിന്റെ പന്തില്‍ സഞ്ജുവിന്റെ ക്യാച്ച് എടുക്കുന്ന ഡല്‍ഹി താരം

മുംബൈ; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 38 പന്തുകള്‍ നേരിട്ട് അര്‍ധസെഞ്ചുറി നേടിയ ആര്‍ അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ 30 പന്തില്‍ 48 റണ്‍സെടുത്തു പുറത്തായി.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ 19, ജോസ് ബട്‌ലര്‍ 7, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 6എന്നിവര്‍ വേഗം പുറത്തായതോടെ രാജസ്ഥാന് വലിയ സ്‌കോര്‍ നേടാനായില്ല. റയാന്‍ പരാഗ് ഒന്‍പതു റണ്‍സ് മാത്രമെടുത്തു പുറത്തായി. റാസി വാന്‍ഡര്‍ ദസന്‍ 10 പന്തില്‍ 12 ഉം ട്രെന്റ് ബോള്‍ട്ട് മൂന്നും റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ഡല്‍ഹിക്കു വേണ്ടി ചേതന്‍ സാകരിയ, ആന്റിച് നോര്‍ദെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com