തേഡ് അമ്പയറെ കളിയാക്കിയ സംഭവം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റയാന്‍ പരാഗ് 

ലഖ്‌നൗ ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സ്‌റ്റൊയ്‌നിസിനെ പുറത്താക്കാന്‍ പരാഗിന്റെ ക്യാച്ച് വന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം റയാന്‍ പരാഗ്. ട്വിറ്ററിലൂടെയാണ് പരാഗിന്റെ പ്രതികരണം. 

20 വര്‍ഷത്തിനുള്ളില്‍ ആരും ശ്രദ്ധിക്കില്ല. ഇതിലും പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് ജീവിതത്തില്‍...ആസ്വദിക്കൂ എന്നാണ് പരാഗ് ട്വീറ്റ് ചെയ്തത്. ലഖ്‌നൗവിന് എതിരായ കളിയില്‍ സ്റ്റൊയ്‌നിസിനെ പുറത്താക്കാനുള്ള ക്യാച്ച് എടുത്തതിന് ശേഷം പരാഗ് ഗ്രൗണ്ടില്‍ പന്ത് തൊടീക്കാന്‍ പോകുന്നത് പോലെ കാണിച്ചിരുന്നു. ഇതാണ് കമന്റേറ്റര്‍മാരുടേയും ആരാധകരുടേയും വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. 

ലഖ്‌നൗ ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സ്‌റ്റൊയ്‌നിസിനെ പുറത്താക്കാന്‍ പരാഗിന്റെ ക്യാച്ച് വന്നത്. അതിന് മുന്‍പിലെ ഓവറില്‍ പരാഗ് എടുത്ത ക്യാച്ചില്‍ അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചിരുന്നു. പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചതിന് ശേഷമാണ് പരാഗിന്റെ കൈകളിലേക്ക് എത്തിയത് എന്ന് വിലയിരുത്തിയായിരുന്നു അത്. പിന്നാലെ ക്ലീന്‍ ക്യാച്ച് എടുത്തതിന് ശേഷം പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നതായി കാണിച്ച് പരാഗ് തേര്‍ഡ് അമ്പയറെ പരിഹസിച്ചു. 

എനിക്കൊരു ഉപദേശം നല്‍കാനുണ്ട്. ഏറെ നീണ്ടു നില്‍ക്കുന്ന മത്സരമാണ് ക്രിക്കറ്റ്. വലിയ ഓര്‍മകള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. വിധിയെ പ്രകോപിപ്പിക്കരുത്. അത് വളരെ വേഗത്തിലെത്തും എന്നാണ് മാത്യു ഹെയ്ഡന്‍ കമന്ററി ബോക്‌സിലിരുന്ന് പരാഗിനോടായി പറഞ്ഞത്. ഇത് ഭാവി നിര്‍ണയിക്കും എന്നാണ് വിന്‍ഡിസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ്പ് പ്രതികരിച്ചത്. 

ഇത് ആദ്യമായല്ല സീസണില്‍ പരാഗ് തന്റെ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നത്. വിരാട് കോഹ് ലിയുടെ വിക്കറ്റ് ആഘോഷിച്ചതിന്റെ പേരിലും പരാഗ് ആരാധകരുടെ വിമര്‍ശനം നേരിട്ടു. ബാംഗ്ലൂര്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനോടും ഹര്‍ഷല്‍ പട്ടേലിനോടും പരാഗ് വാക്‌പോരിലേര്‍പ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com